ETV Bharat / entertainment

നാലാം വാരത്തിലും മങ്ങാതെ 'കല്‍ക്കി' ഇഫക്‌ട്; കേരളത്തിൽ ഇരുനൂറോളം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു - Kalki 2898 Ad In 200 Theaters - KALKI 2898 AD IN 200 THEATERS

1000 കോടിക്ക് മുകളിൽ ബോക്‌സോഫിസ് കലക്ഷൻ നേടിയ ചിത്രം നാലാം വാരത്തിലും കേരളത്തിലെ 200 തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

KALKI 2898 AD MOVIE  KALKI 2898 AD FOURTH WEEK IN KERALA  കൽക്കി 2898 എഡി  കൽക്കി തിയറ്ററുകളിൽ പ്രദർശനം
KALKI 2898 AD IN 200 THEATERS (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 24, 2024, 12:49 PM IST

നാഗ് അശ്വിന്‍റെ സംവിധാനത്തിൽ പ്രഭാസ് പ്രധാന വേഷത്തിൽ എത്തിയ 'കൽക്കി 2898 എഡി' നാലാം വാരത്തിലും ഇരുനൂറോളം തിയേറ്ററുകളിൽ കേരളത്തിൽ പ്രദർശനം തുടരുന്നു. ഇതിനോടകം 1000 കോടിക്ക് മുകളിൽ ബോക്‌സോഫിസ് കലക്ഷൻ നേടിയ ചിത്രം 2024 ജൂൺ 27 നാണ് റിലീസ് ചെയ്‌തത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

'ബാഹുബലി 2: ദി കൺക്ലൂഷന്' ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്‌സോഫിസ് കലക്ഷൻ നേടുന്ന തെലുഗു ചിത്രം എന്ന പദവി വെറും 15 ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കിയ 'കൽക്കി 2898 എഡി' ലോകമെമ്പാടുമുള്ള പ്രേക്ഷകരെയാണ് ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്‌സ്‌', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101 ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്‌ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലകനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ 'ഭൈരവ'യായി പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ 'സുമതി'യായി പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവിനെ' അമിതാഭ് ബച്ചനും 'യാസ്‌കിനെ' കമൽ ഹാസനും 'ക്യാപ്റ്റനെ' ദുൽഖർ സൽമാനും 'റോക്‌സിയെ' ദിഷാ പടാനിയും അവതരിപ്പിച്ചു. പിആർഒ: ശബരി.

ALSO READ: സാമ്പത്തിക ക്രമക്കേട്: 'അജയന്‍റെ രണ്ടാം മോഷണം' വൈകും, ടൊവിനോ ചിത്രത്തിന് താത്‌കാലിക വിലക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.