ETV Bharat / entertainment

ബോക്‌സോഫിസില്‍ വീണ്ടും പ്രഭാസ് മാജിക്; 100 കോടി ക്ലബില്‍ കയറുന്ന അഞ്ചാമത്തെ ചിത്രമായി 'കൽക്കി 2898 എഡി' - Prabhas 5th 100 Crocre Movie

author img

By ETV Bharat Kerala Team

Published : Jun 29, 2024, 3:56 PM IST

റിലീസ് ദിവസം തന്നെ ബോക്‌സോഫിസിൽ കൊടുങ്കാറ്റായി മാറിയ 'കൽക്കി 2898 എഡി' 100 കോടി നേടുന്ന പ്രഭാസിന്‍റെ 5-ാമത്തെ ചിത്രമാണ്. 'ബാഹുബലി: ദി ബിഗിനിങ്', 'ബാഹുബലി 2: ദി കൺക്ലൂഷന്‍', 'സാഹോ', 'സലാർ: ഭാഗം 1' എന്നിവയാണ് പ്രഭാസിന്‍റെ മറ്റ് 100 കോടി ചിത്രങ്ങള്‍.

KALKI 2898 AD  കൽക്കി 2898 എഡി  5 ാമത്തെ 100 കോടി പ്രഭാസ് ചിത്രം  PRABHAS 100 CRORE MOVIES
KALKI 2898 AD Poster (ETV Bharat)

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആഘോഷമാക്കുകയാണ്. പ്രഭാസിന്‍റെ അഞ്ചാമത്തെ 100 കോടി ചിത്രമാണ് 'കൽക്കി 2898 എഡി'. റിലീസ് ദിനത്തിൽ തന്നെ 191.5 കോടിയാണ് ചിത്രത്തിന്‍റെ ബോക്‌സോഫിസ് കലക്ഷൻ. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കിയ സിനിമ കേരളത്തിൽ വമ്പൻ കലക്ഷൻ നേടികൊണ്ട് പ്രദർശനം തുടരുകയാണ്. കേരളത്തിലെ ചിത്രത്തിന്‍റെ കലക്ഷൻ റിപ്പോർട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ 2015 ജൂലൈ 10ന് റിലീസ് ചെയ്‌ത 'ബാഹുബലി: ദി ബിഗിനിങ്' എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് ആദ്യമായി 100 കോടി ക്ലബില്‍ ഇടം പിടിക്കുന്നത്. ഇതിനു പിന്നാലെ പുറത്തിറങ്ങിയ 'ബാഹുബലി 2: ദി കൺക്ലൂഷനും' ചരിത്രം ആവർത്തിച്ചു. ഇതോടെ പ്രഭാസ് സിനിമകള്‍ ആഗോള തലത്തിൽ കൂടി മൂല്യമുള്ളതായി മാറി.

തുടര്‍ന്ന് പ്രഭാസിനെ നായകനാക്കി സുജീത് സംവിധാനം ചെയ്‌ത് 2019 ആഗസ്റ്റ് 30ന് റിലീസ് ചെയ്‌ത ആക്ഷൻ ത്രില്ലർ ചിത്രം 'സാഹോ'യും 100 കോടി എന്ന നേട്ടം കൈവരിച്ചു. 2023 ഡിസംബർ 22ന് റിലീസ് ചെയ്‌ത പ്രശാന്ത് നീൽ ചിത്രം 'സലാർ: ഭാഗം 1' താരത്തിന്‍റെ നാലാമത്തെ 100 കോടി ചിത്രം എന്ന ലേബൽ അലങ്കരിച്ചിരിക്കുമ്പോഴാണ് ഒറ്റ ദിവസം കൊണ്ട് പ്രഭാസിന്‍റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന സ്ഥാനത്തേക്ക് 'കൽക്കി 2898 എഡി' എത്തിയത്.

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലകനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്‌ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് 'കൽക്കി 2898 എഡി'യില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.

Also Read: ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി കൽക്കി 2898 എഡി; റെക്കോർഡ് ഓപ്പണിങ്ങുമായി തിയേറ്ററുകളില്‍ കല്‍ക്കി തരംഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.