ETV Bharat / entertainment

'കല്‍ക്കി'യുടെ ഒഴിവാക്കിയ രംഗങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ - Prabhas movie Kalki deleted scene

കല്‍ക്കിയുടെ ഡിലീറ്റഡ് സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്നബെന്നിന്‍റെയും ദുല്‍ഖര്‍ സല്‍മാന്‍റെയും കൂടുതല്‍ രംഗങ്ങള്‍ ഒഴിവാക്കിയവയിലുണ്ട്.

KALKI 2898 AD MOVIE  KALKI MOVIE DELETED SCENE  കല്‍ക്കി സിനിമ അന്നബെന്‍  കല്‍ക്കി സിനിമ ദുല്‍ഖര്‍ സല്‍മാന്‍
Kalki deleted scene (Etv Bharat)
author img

By ETV Bharat Entertainment Team

Published : Sep 5, 2024, 12:37 PM IST

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങിയ പ്രഭാസ്-നാഗ് അശ്വിന്‍ കൂട്ടുക്കെട്ടില്‍ പിറന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ ഒഴിവാക്കിയ രംഗങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗത്തില്‍ ദുല്‍ഖര്‍ സല്‍മാനെ കാണാം. ശോഭന, അന്ന ബെന്‍ എന്നിവരുടെ കോമ്പിനേഷന്‍ രംഗവും ഒഴിവാക്കിയ രംഗങ്ങളില്‍ ഉണ്ടായിരുന്നു.

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത് നിര്‍മിച്ച ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. മികച്ച പ്രതികരണങ്ങളോടെയാണ് ചിത്രം മുന്നേറിയത്. 350 തിയേറ്ററുകളിലായാണ് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്.

മികച്ച സൗണ്ട് ട്രാക്കും തീ പാറുന്ന ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തി ദൃശ്യാവിഷ്‌കരിച്ച ചിത്രം സമാനതകളില്ലാത്ത തിയേറ്റര്‍ അനുഭവമാണ് നല്‍കിയിരുന്നത്. ബി.സി 3101 - ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്‌ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.

ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായി എത്തിയത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്.

Also Read: കൽക്കി 2898 എഡി നെറ്റ്‌ഫ്ലിക്‌സില്‍ നമ്പര്‍ 1

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.