ETV Bharat / entertainment

താരിണിയെ ചേര്‍ത്ത് ചുംബിച്ച് കാളിദാസ്, വിവാഹ ഫോട്ടോകള്‍ വൈറല്‍; മനം നിറഞ്ഞ് ജയറാമും പാര്‍വതിയും - KALIDAS JAYARAM AND TARINI MARRIAGE

എന്‍റെ വലിയൊരു സ്വപ്‌നമാണ് ഇന്ന് സാക്ഷാൽക്കരിക്കപ്പെട്ടത്. ജീവിതത്തിലെ പുതിയ വഴിത്തിരിവാണെന്ന് കാളിദാസ് ജയറാം.

KALIDAS JAYARAM WEDDING PHOTOS  KALIDAS JAYARAM AND TARINI  കാളിദാസ് ജയറാം താരിണി വിവാഹം  കാളിദാസ് ജയറാം വിവാഹ ഫോട്ടോസ്
കാളിദാസും താരിണിയും (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 8, 2024, 7:34 PM IST

ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു കാളിദാസ് ജയറാമിന്‍റേത്. ഗുരുവായൂർ അമ്പല നടയിൽ ഇന്ന് രാവിലെ 7.30 നും 7.45 നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ക്ഷേത്ര കൊടി മരത്തിനു മുന്നിലായി ക്രമീകരിച്ചിരുന്ന വിവാഹമണ്ഡപത്തിൽ വച്ച് കാളിദാസ് ജയറാം താരണി കലിംഗരായരെ തുളസി ഹാരം അണിയിച്ചതിന് ശേഷം താലി കെട്ടിയത്. ഇപ്പോഴിതാ താരണിയുടെയും കാളിദാസിന്‍റെയും വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. 'കൊളുത്ത് വീണു' എന്ന അടിക്കുറിപ്പോടെ താരിണിയെ ചേര്‍ത്ത് ചുംബിക്കുന്ന കാളിദാസിന്‍റെ ചിത്രങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

നിഖില വിമല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നൈല ഉഷ, അന്ന ബെന്‍, മഞ്ജിമ മോഹന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയ നിരവധി താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസയുമായി എത്തി.

ചെന്നൈയിലെ പ്രശസ്‌തമായ കലിംഗരായര്‍ കുടുംബാംഗമാണ് മോഡല്‍ കൂടിയായ താരിണി. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് തുടങ്ങിയ താരങ്ങള്‍ കല്യാണത്തില്‍ പങ്കെടുത്തു.

വലിയൊരു സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് വിവാഹശേഷം കാളിദാസ് പറഞ്ഞു. "എന്‍റെ വലിയൊരു സ്വപ്നമാണ്. ഇന്ന് സാക്ഷാൽക്കരിക്കപ്പെട്ടത്. ഞാൻ ലിറ്റിൽ എന്നു വിളിക്കുന്ന താരിണിക്കൊപ്പം ഒരു ഘട്ടം. ജീവിതത്തിലെ പുതിയ വഴിത്തിരിവാണ്.

പ്രീ വെഡിങ് പാർട്ടിയിൽ കുറച്ചു ടെൻഷൻ തോന്നിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ കയറിയപ്പോൾ മുതൽ ശാന്തത തോന്നി," വിവാഹദിനത്തിലെ സന്തോഷം പങ്കിട്ട് കാളിദാസ് പറഞ്ഞു. ഈ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറത്താണെന്ന് താരിണിയും പ്രതികരിച്ചു.

അതേസമയം ജയറാം- പാര്‍വതി ദമ്പതികളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് താരങ്ങള്‍. "ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്ന് വാക്കുകള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. 1992 സെപ്‌റ്റംബര്‍ ഏഴാം തിയതി അശ്വതി ( പാര്‍വതി) യുടെ കഴുത്തില്‍ ഗുരുവായൂരപ്പന്‍റെ മുമ്പില്‍ വച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി.

അന്ന് ഞങ്ങള്‍ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തി. കണ്ണന്‍. പിന്നീട് ചക്കി മോളെത്തി. ഇപ്പോള്‍ രണ്ട് അതിഥികള്‍ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവര് മരുമകനും മരുമകളുമല്ല. മകനും മകളുമാണ്". എന്ന് കാളിദാസിന്‍റെ വിവാഹ ശേഷം ജയറാം വൈകാരികമായി പ്രതികരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"അത്രയധികം സന്തോഷം. പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്‍റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷം. ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്‍റെ പല ഭാഗത്തുനിന്നും ആളുകള്‍ കൂടിയതുപോലെ മകന്‍റെയും മകളുടേയും കല്ല്യാണത്തിനും എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം," ജയറാം പറയുന്നു.

രണ്ടു മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടന്നതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് പാര്‍വതി. 'പെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി. ഇരട്ടി സന്തോഷമാണ്. ഡബിള്‍ അമ്മായി അമ്മ ആയി,' എന്നും പാര്‍വതി പറഞ്ഞു.

ചേട്ടന്റെ വിവാഹത്തിന്റെ ഉത്തരവാദിത്തം ഉള്ളതിനാൽ അൽപം ടെൻഷനിൽ ആയിരുന്നുവെന്ന് മാളവിക പറഞ്ഞു. "ചേട്ടൻ.

എന്നതിനേക്കാൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. ആദ്യം ടെൻഷൻ ഉണ്ടായിരുന്നു. താരിണിയെ ലിറ്റിൽ എന്നാണ് വിളിക്കുക. ലിറ്റിൽ ഞങ്ങൾക്ക് പുതിയൊരു അംഗം അല്ല. ഞങ്ങളുടെ വീടിന്റെ ഒരു ഭാഗം എപ്പോഴോ ആയിക്കഴിഞ്ഞു. ഞങ്ങൾ ഒരുമിച്ചൊരു ഫാമിലി ട്രിപ്പ്‌ പോകുന്നുണ്ട്. ക്രിസ്മസും പുതുവർഷവും ഒരുമിച്ചായിരിക്കും," മാളവിക പറഞ്ഞു.

കാളിദാസ് താരിണി വിവാഹം (ETV Bharat)

Also Read:32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ നടയില്‍ വച്ചായിരുന്നു അശ്വതിക്ക് ഞാന്‍ താലി ചാര്‍ത്തിയത്; ഇന്ന് മകന്‍റെ, കണ്ണു നിറഞ്ഞ് ജയറാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.