ETV Bharat / entertainment

'മറവികളെ പറയൂ...'! ബോഗയ്‌ന്‍വില്ലയിലെ മനോഹര ഗാനം പുറത്ത് - Bougainvillea song Maravikale

ബോഗയ്‌ന്‍വില്ലയിലെ രണ്ടാമത്തെ ഗാനം പുറത്ത്. മറവികളെ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സുഷിൻ ശ്യാമിന്‍റെ സമീപ കാലത്തായി പുറത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്‌തമാണ് ചിത്രത്തിലെ ഗാനങ്ങള്‍

BOUGAINVILLEA  ബോഗയ്‌ന്‍വില്ലയിലെ ഗാനം  ബോഗയ്‌ന്‍വില്ല  BOUGAINVILLEA SONG
Bougainvillea song Maravikale released (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 5, 2024, 4:32 PM IST

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. ചിത്രത്തിലെ 'മറവികളെ...' എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് സുഷിൻ ശ്യാമിന്‍റെ സംഗീതത്തില്‍ മധുവന്തി നാരായണ്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്‍റെ സമീപ കാലത്തായി പുറത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തമായ ഗാനങ്ങളാണ് ഈ ചിത്രത്തിലേത്.

അടുത്തിടെ ചിത്രത്തിലെ 'സ്‌തുതി' എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. 'സ്‌തുതി' യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്‌റ്റിലും ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ രണ്ടാമത്തെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങിയത്.

ഒക്ടോബർ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് 'ബോഗയ്‌ന്‍വില്ല'യെ കാത്തിരിക്കുന്നത്.

അതേസമയം കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഈ സിനിമയിലൂടെ ഒന്നിച്ചെത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി 'ബോഗയ്‌ന്‍വില്ല'യിലൂടെ വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. 'സ്‌തുതി' ഗാനം പുറത്തിറങ്ങിയതോടെ ചിത്രത്തിലെ ജ്യോതിർമയിയുടെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരുന്നു. കൂടാതെ ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്‌റ്ററുകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായി എത്തിയ പോസ്‌റ്ററുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയ ക്യാരക്‌ടർ പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

റിലീസ് ഡേറ്റ് അനൗൺസ്‍മെന്‍റ് പോസ്‌റ്ററും ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാര്‍ട്‌ണർ.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ല'യുടെയും ഛായാഗ്രാഹകന്‍.

കോറിയോഗ്രാഫി - ജിഷ്‌ണു, സുമേഷ്, കോസ്റ്റ്യൂം ഡിസൈൻ - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, എഡിറ്റർ - വിവേക് ഹർഷൻ, സ്‌റ്റണ്ട് - സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, അസോസിയേറ്റ് ഡയറക്‌ടർമാർ - അജീത് വേലായുധൻ, സിജു എസ് ബാവ, അഡീഷണൽ ഡയലോഗുകൾ - ആർ ജെ മുരുഗൻ, ഗാനരചന - റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ സൗണ്ട് - അജീഷ് ഒമാനക്കുട്ടൻ, സൗണ്ട് ഡിസൈൻ - തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരുൺ ഉണ്ണിക്കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്‌റ്റിൽസ് - ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പബ്ലിസിറ്റി ഡിസൈൻസ് - എസ്തെറ്റിക് കുഞ്ഞമ്മ, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ഭീഷ്‌മപര്‍വ്വത്തിന് ശേഷം ബോഗയ്‌ന്‍വില്ല; ഫഹദിന് വില്ലനായി കുഞ്ചാക്കോ? ബിലാല്‍ എവിടെയെന്ന് ആരാധകന്‍ - Bougainvillea new poster

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.