ETV Bharat / entertainment

മലയാളത്തിന്‍റെ ക്രിസ്റ്റ്യന്‍ ബെയ്‌ല്‍; ടൊവിനോ തോമസിനെ പുകഴ്‌ത്തി ജൂഡ് - Jude Anthany praises Tovino Thomas - JUDE ANTHANY PRAISES TOVINO THOMAS

നമ്മുക്ക് ഇന്ന് ഉള്ളതില്‍ ഏറ്റവും കഠിനാധ്വാനിയായ നടനാണ് ടൊവിനോ തോമസ് എന്ന് ജൂഡ് ആന്തണി ജോസഫ്. അജയന്‍റെ രണ്ടാം മോഷണം കണ്ട ശേഷം ചിത്രത്തെയും ടൊവിനോയെയും പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്തണി.

TOVINO THOMAS  JUDE ANTHANY JOSEPH  ടൊവിനോ തോമസിനെ പുകഴ്‌ത്തി ജൂഡ്  ക്രിസ്റ്റ്യന്‍ ബെയ്‌ല്‍
Jude Anthany Joseph and Tovino Thomas (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 26, 2024, 4:18 PM IST

ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രദര്‍ശന ദിനം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'എആര്‍എം' കണ്ട ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്.

'എആര്‍എം' സിനിമയെയും ടൊവിനോ തോമസിനെയും പ്രകീര്‍ത്തിച്ച് കൊണ്ടാണ് ജൂഡ് ആന്തണി പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. നമുക്കുള്ളതില്‍ വച്ച് ഏറ്റവും കഠിനാധ്വാനിയായ നടനാണ് ടൊവിനോ തോമസ് എന്നാണ് ജൂഡ് പറയുന്നത്. ടൊവിനോ തോമസ് മലയാളത്തിന്‍റെ ക്രിസ്റ്റ്യന്‍ ബെയ്‌ല്‍ ആണെന്നും ജൂഡ് ആന്തണി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

"ഒരു നടൻ തന്‍റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠ പുസ്‌തകമാണ് ഈ മനുഷ്യൻ.
മലയാളത്തിന്‍റെ ക്രിസ്റ്റ്യന്‍ ബെയ്‌ല്‍ എന്ന് വേണമെങ്കിൽ പറയാം. അത്രയും അധ്വാനം ഓരോ കഥാപാത്രത്തിനും ടൊവി എടുക്കുന്നുണ്ട്.

ഇന്ന് നമ്മുക്ക് ഉള്ളതില്‍ ഏറ്റവും കഠിനാധ്വാനിയായ നടന്‍. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്‍റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്‌മാർത്ഥതയുമാണ്.
ഇന്നലെ എആര്‍എം കണ്ടപ്പോഴും ഞാൻ ആ പാഷ്യനേറ്റായ നടനെ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. എആര്‍എം ടീമിന് അഭിനന്ദനങ്ങള്‍."-ജൂഡ് കുറിച്ചു.

Also Read: അജയന്‍റെ രണ്ടാം മോഷണത്തില്‍ സര്‍പ്രൈസ്; പ്രപഞ്ച സൃഷ്‌ടാവായി മോഹന്‍ലാല്‍ - Mohanlal as Cosmic Creator in ARM

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.