ETV Bharat / entertainment

ദേവരയിലെ ദാവൂദി ഗാനം പുറത്ത്; യൂട്യൂബില്‍ ട്രെന്‍ഡായി അനിരുദ്ധ് രവിചന്ദര്‍ ഗാനം - Devara song Daavudi released - DEVARA SONG DAAVUDI RELEASED

ദേവരയിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ ദാവൂദി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്‌റ്റിലും ഇടംപിടിച്ചു.

Anirudh Ravichander song  Devara song  Daavudi  ദാവൂദി ഗാനം
Daavudi song (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 5, 2024, 11:05 AM IST

ജൂനിയർ എൻ‌ടി‌ആറുടെ 'ദേവര'യ്‌ക്കായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകർ. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ദേവരയിലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ 'ദാവൂദി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സൂപ്പർഹിറ്റുകൾ നൽകി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കയ്യിലെടുത്ത യുവ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തില്‍ ഒരുങ്ങിയ 'ദാവൂദി' പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തു.

ദാവൂദി യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ 22-ാം സ്ഥാനത്താണിപ്പോള്‍ 'ദാവൂദി' ഗാനം. മാങ്കൊമ്പ് ഗോപാലകൃഷ്‌ണന്‍റെ ഗാന രചനയില്‍ നകാഷ് അസീസ്, രമ്യ ബെഹറ എന്നിവർ ചേർന്നാണ് 'ദാവൂദി'യുടെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത്.

റിലീസിന് മുമ്പേ 'ദേവര'യിലെ മൂന്ന് ​ഗാനങ്ങളാണ് ഇതിനോടകം തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആദ്യഗാനം 'ഫിയർ സോംഗ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ, രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയയില്‍ വൈാറലായിരുന്നു.

കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂനിയർ എൻടിആറുടെ നായികയായി എത്തുന്നത് ബോളിവുഡ് താരം ജാൻവി കപൂർ ആണ്. ജാൻവി കപൂറിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'ഭൈര' എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തില്‍ സെയ്‌ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്നത്. പ്രകാശ്‌ രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് മേക്ക, നരേൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രണ്ട് ഭാഗങ്ങളിലായി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി സെപ്റ്റംബർ 27നാണ് പ്രദര്‍ശനത്തിനെത്തുന്നത്.

യുവസുധ ആർട്‌സും എൻടിആർ ആർട്‌സും ചേർന്നാണ് സിനിമയുടെ നിര്‍മാണം. നന്ദമുരി കല്യാൺ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. രത്നവേലു ഐ.എസ്.സി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിച്ചു. പ്രൊഡക്ഷൻ ഡിസൈനർ - സാബു സിറിൾ, പിആർഒ - ആതിര ദിൽജിത്ത് എന്നിവരും നിര്‍വഹിച്ചു.

Also Read: ബാക് ടു ബാക് അപ്ഡേറ്റുകളുമായി ദേവര പാര്‍ട്ട്‌ 1; "കണ്ണിണതൻ കാമനോട്ടം" ഗാനം പുറത്ത് - DEVARA PART 1 SECOND SONG OUT NOW

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.