പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു ജൂനിയര്‍ എന്‍ ടി ആര്‍ നായകനായ 'ദേവര പാര്‍ട്ട് 1'.റെക്കോര്‍ഡ് തീര്‍ത്താണ് ആദ്യ ദിനം ചിത്രത്തിന്‍റെ കളക്ഷന്‍. ആഗോള തലത്തില്‍ 172 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് നിര്‍മാതക്കള്‍ അറിയിച്ചു. എന്നാല്‍ രണ്ടാം ദിനത്തിലും തിയേറ്ററുകളൊക്കെ ഹൗസ്‌ഫുള്‍ ആണ്.
ദേവരയുടെ നിര്‍മാതാക്കളായ യുവസുധ ആര്‍ട്‌സ്, എന്‍ ടി ആര്‍ ആര്‍ട്‌സ് എന്നിവരാണ് ആദ്യ ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആദ്യ ദിനം 172 കോടി രൂപ നേടി ലോകം മുഴുവന്‍ കുലുക്കി മാന്‍ ഓഫ് മാസസ് ജൂനിയര്‍ എന്‍ ടി ആര്‍ എന്നാണ് നിര്‍മാണ കമ്പനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ദേവര എന്ന കഥാപാത്രമായാണ് ജൂനിയര്‍ എന്‍ ടി ആര്‍ അവതരിപ്പിച്ചത്. അതേസമയം ഭൈര എന്ന കഥാപാത്രമായി ബോളിവുഡ് താരം സെയ്‌ഫ് അലിഖാനും സിനിമയില്‍ എത്തി. ജാന്‍വി കപൂറാണ് നായികയായി എത്തിയത്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്.
ബുക്ക് മൈ ഷോയിലൂടെ മണിക്കൂറില്‍ മുപ്പതിനായിരത്തിലേറെ ബുക്കിങ്ങുമായി മുന്നേറുകയാണ്. വരും ദിവസങ്ങളില്‍ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പറയുന്നത്. പുറത്തിറങ്ങുന്നതിന് മുന്‍പേ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ റെക്കോര്‍ഡ് കളക്‌ഷനാണ് ചിത്രം നേടിയത്.
No force can hold back the TSUNAMI OF #DEVARA 🔥#BlockbusterDEVARA pic.twitter.com/oGhYIZ0TuG
— Devara (@DevaraMovie) September 28, 2024
രണ്ടു ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും ജൂനിയര്‍ എന്‍ ടി ആറും ഒരിമിക്കുന്ന ചിത്രമാണ് 'ദേവര', ഷൈന്‍ ടോം ചാക്കോ, നരേന്‍, പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക തുടങ്ങിയവരും വേഷമിടുന്നു.
Also Read:നിമിഷങ്ങള്‍ക്കുള്ളില്‍ നിവ്യ അര്‍ജുനായി; കണ്ണീരോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ലെന്ന് ആരാധകര്‍