ETV Bharat / entertainment

'നീ പിണങ്ങല്ലേ'; 'ജെറി'യിലെ റൊമാന്‍റിക് ട്രാക്ക് പുറത്ത്

author img

By ETV Bharat Kerala Team

Published : Feb 8, 2024, 6:11 PM IST

കോട്ടയം നസീറിനൊപ്പം പ്രമോദ് വെളിയനാടും സണ്ണി ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജെറി' നാളെ മുതൽ തിയേറ്ററുകളിൽ

Kottayam Nazeer Pramod Veliyanad  Jerry movie Nee Pinangalle song  Jerry movie release  കോട്ടയം നസീർ ജെറി റിലീസ്  ജെറി നീ പിണങ്ങല്ലേ ഗാനം
Jerry

അനീഷ് ഉദയ്‌യുടെ സംവിധാനത്തിൽ കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജെറി' (Kottayam Nazeer, Pramod Veliyanad starrer Jerry movie). നാളെ (ഫെബ്രുവരി 09) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ് ഈ ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'ജെറി'യിലെ 'നീ പിണങ്ങല്ലെ' ​എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ പ്രണയം വിരിയുന്ന ഈ റൊമാന്‍റിക് ട്രാക്ക് വിനീത് ശ്രീനിവാസനും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ വിജയ് ആണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ വരികൾക്ക് പിന്നിൽ.

ഒരു എലി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പക്കാ കോമഡി - ഫാമിലി എന്‍റർടെയിനറായ 'ജെറി' പറയുന്നതെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലറും പ്രൊമോ ഗാനവും ഗ്ലിംപ്‌സുമെല്ലാം പ്രേക്ഷകരുടെ ഈ സംശയം ശരിവയ്‌ക്കുന്നതാണ്. 'പറക്കും തളിക'യിലും 'ടോം ആൻഡ് ജെറി'യിലുമെല്ലാം എലി ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കണ്ട് പൊട്ടിച്ചിരിച്ച പ്രേക്ഷകർ 'ജെറി'യുടെ വരവിനായി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഒരു എലി മൂലമുണ്ടാകുന്ന പൊല്ലാപ്പും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയും എല്ലാം ദൃശ്യവൽക്കരിക്കുന്നതായിരുന്നു 'ജെറി'യുടെ ട്രെയിലറും ടീസറും ഗാനവും. നൈജിൽ സി മാനുവലാണ് ജെറിയുടെ തിരക്കഥാകൃത്ത്. ജെ സിനിമ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് നേടിയത് ഇന്ത്യയിലെ തന്നെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമ ആണ്. നിസ്‌മൽ നൗഷാദ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണവും രോഹിത് വി എസ് വാരിയത്ത് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

ALSO READ: 'അതിനെയങ്ങ് തല്ലിക്കൊന്നാൽ പ്രശ്‌നം തീരില്ലേ'; രസിപ്പിച്ച് 'ജെറി' ട്രെയിലർ

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : വിജിത്ത്, പ്രൊജക്‌ട് ഡിസൈൻ : സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ : പ്രദീപ് എം വി, ഗാനരചന : വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ വസ്‌ത്രാലങ്കാരം : രാംദാസ് താനൂർ, മേക്കപ്പ് : ഷൈൻ നെല്ലങ്കര, സൗണ്ട് മിക്‌സിംഗ് : സിനോയ് ജോസഫ്, വി എഫ് എക്‌സ് : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ : പ്രശാന്ത് പി മേനോൻ, സ്റ്റിൽസ് : റിഷ്‌ലാൽ ഉണ്ണികൃഷ്‌ണൻ, ഡിസൈൻസ് : ജിതേശ്വരൻ ഗുണശേഖരൻ, പിആർ & മാർക്കറ്റിങ് : തിങ്ക് സിനിമ എന്നിവരാണ് 'ജെറി' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.