തമിഴ് നടന്‍ ജയം രവിയും ആരതിയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജയം രവി ആരതിയുമായി പിരിയുന്നുവെന്ന വാര്‍ത്ത പങ്കവച്ചത്. ഇപ്പോള്‍ ദാമ്പത്യ ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആരതിയുടെ അമിത നിയന്ത്രണം കാരണം ജീവിതത്തില്‍ ഒരു സ്വാതന്ത്ര്യവും അനുഭവിച്ചിട്ടില്ല എന്ന് താരം പറയുന്നു.
ജയം രവിയുടെ വാക്കുകള്‍
"താന്‍ സ്വയം സമ്പാദിക്കുന്ന പണം ചെലവഴിക്കാന്‍ സ്വാതന്ത്രമില്ലായിരുന്നു. അവര്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള ചെരുപ്പും ബാഗും വാങ്ങുമ്പോള്‍ തന്‍റെ ആവശ്യത്തിന് പണം പിന്‍വലിച്ചാല്‍ ഉടന്‍ വിളിച്ചു ചോദിക്കുമെന്നും ജയം രവി പറയുന്നു. വീട്ടു ജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ലഭിച്ചില്ലെന്നും താരം പറയുന്നു. ഇതേ സമയം അസിസ്‌റ്റന്‍റിനെ വിളിച്ച് എന്തിനാണ് രവി പണം ചെലവഴിച്ചതെന്ന് ചോദിക്കും. ഇങ്ങനെ നാണം കെടുത്തുമെന്നും താരം പറഞ്ഞു. സമ്മര്‍ദ്ദം കാരണമാണ് വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ കാരണമെന്നും ജയന്‍ രവി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ 13 വര്‍ഷമായി ആരതിക്കൊപ്പം ജോയിന്‍റ് അക്കൗണ്ടാണ് ഉപയോഗിക്കുന്നത്. ഞാന്‍ പണം പിന്‍വലിച്ചാല്‍ ഉടനെ മെസേജ് ഭാര്യയ്ക്ക് പോകും. അവള്‍ക്ക് എന്ത് വേണമെങ്കിലും വാങ്ങാം. ലക്ഷങ്ങള്‍ വിലയുള്ള ചെരുപ്പും ബാഗും അവര്‍ വാങ്ങാറുണ്ട്. ഞാന്‍ വിദേശത്ത് പോകുമ്പോള്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ എന്തിനാണ് കാര്‍ഡ് ഉപയോഗിച്ചത് എന്താണ് കഴിക്കുന്നത് എന്നൊക്കെ ചോദിക്കും. എന്‍റെ അസിസ്‌റ്റന്‍റിനോട് ഞാന്‍ പണം ചെലവാക്കുന്നതിനെ കുറിച്ച് ചോദിക്കും. ഒരു വലിയ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഞാന്‍ ട്രീറ്റ് കൊടുത്തു. ഇതിന് പിന്നാലെ എന്‍റെ അസിസ്‌റ്റന്‍റിനെ വിളിച്ച് എന്തിനാണ് പണം ചെലവഴിച്ചതെന്ന് വിളിച്ച് ചോദിച്ചു. ആരൊക്കെ വന്നു എന്നൊക്കെ ചോദിച്ചു അത് വലിയ നാണക്കേടായിരുന്നു എനിക്ക്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിന്‍റെ പാസ്‌വേര്‍ഡ് എന്‍റെ കയ്യിലുണ്ടായിരുന്നില്ല. വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതിന് പ്രശ്‌നമുണ്ടാക്കി. ആറു വര്‍ഷം മുന്‍പ് ഞാന്‍ അതും ഉപയോഗിച്ചില്ല. 'ബ്രദര്‍' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് വീഡിയോ കോള്‍ ചെയ്‌തു. റൂമില്‍ ആരൊക്കെയുണ്ട് എന്ന് കാണിക്കാന്‍ പറഞ്ഞു. ചിലപ്പോഴൊക്കെ പ്രശ്‌നങ്ങള്‍ കാരണം ചിത്രീകരണം മുടങ്ങി. ആരതിയുടെ അമ്മയാണ് എന്‍റെ പല സിനിമകളും തിരഞ്ഞെടുക്കുന്നത്. ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ എന്നെ കുറ്റപ്പെടുത്തും. പക്ഷേ എല്ലാം സാമ്പത്തിക ലാഭം നേടിയിട്ടുള്ള ചിത്രങ്ങളാണ്.എന്നാല്‍ എന്നോട് പറഞ്ഞത് അത് നഷ്‌ടമാണെന്നാണ്. അങ്ങനെ വേറെ നിര്‍മാതാക്കളുടെ സിനിമ ചെയ്യാമെന്ന് കരുതി. എന്നാല്‍ അതിനും സമ്മതിക്കാതെയായി. ഇങ്ങനെ സമ്മര്‍ദ്ദം താങ്ങാനാവാതെ സൈക്കോളജിസ്‌റ്റിനെ വരെ കാണേണ്ടി വന്നു. അങ്ങനെയാണ് വീട് വിട്ടു പോയത്". ജയം രവി പറഞ്ഞു..
Also Read:സിദ്ധിഖിന്‍റെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം; ആശംസ നേര്‍ന്ന് മകന്‍- ചിത്രങ്ങള്‍