ETV Bharat / entertainment

പ്രണയകഥയുമായി ജയം രവി;'ബ്രദര്‍' തിയേറ്ററുകളിലേക്ക് - JAYAM RAVI BROTHER RELEASE DATE

ജയം രവി നായകനാകുന്ന ബ്രദറിന്‍റെ പുതിയ വിവരങ്ങള്‍ പുറത്ത്.

JAYAM RAVI TALKS BROTHER CINEMA  BROTHER CINEMA RELEASE OCTOBER  ബ്രദര്‍ സിനിമ തമിഴ്  ജയം രവി ബ്രദര്‍ സിനിമ
സിനിമ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 24, 2024, 5:18 PM IST

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രദര്‍'. ജയം രവിയാണ് ചിത്രത്തില്‍ നായകന്‍. സഹോദരി സഹോദര ബന്ധമാണ് ചിത്രം പറയുന്നതെന്ന് ജയം രവി വെളിപ്പെടുത്തി. ഭൂമികയാണ് സഹോദരിയായി വേഷമിടുന്നത്. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവമപ്പെട്ടത്. തന്‍റെ കാഴ്‍ചപ്പാടില്‍ ഒരു മാറ്റം വരുത്തുന്ന സഹോദരിയാണ് ഭൂമികയുടേത്. നിയമ വിദ്യാര്‍ത്ഥിയായിട്ടാണ് ജയം രവി 'ബ്രദറി'ല്‍ വേഷമിടുന്നത്. ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ്.

സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്ന് ജയം രവി ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും ജയം രവി വ്യക്തമാക്കുന്നു. 'ബ്രദറി'ലും അങ്ങനെയാണ്. തന്‍റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും 'ബ്രദറി'ലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി.

JAYAM RAVI TALKS BROTHER CINEMA  BROTHER CINEMA RELEASE OCTOBER  ബ്രദര്‍ സിനിമ തമിഴ്  ജയം രവി ബ്രദര്‍ സിനിമ
സിനിമ പോസ്‌റ്റര്‍ (ETV Bharat)

പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് സംവിധായകൻ അറിയിച്ചു. സ്ക്രീൻ സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കെ.എസ് സെന്തിൽ കുമാർ, വി.ഗുരു രമേഷ് എന്നിവരാണ് സഹനിർമ്മാക്കൾ.

ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ബ്രദര്‍ സിനിമ വീഡിയോ (ETV Bharat)

ചിത്രത്തിന്‍റെ എഡിറ്റർ: ആശിഷ് ജോസഫ്, ആർട്ട്: ആർ.കിഷോർ, കൊറിയോഗ്രാഫി: സാൻഡി, സതീഷ് കൃഷ്‌ണന്‍, മേക്കപ്പ്: പ്രകാശ്, കോസ്റ്റ്യുംസ്: പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ്: മുരുഗദോസ്, ഡിസൈൻ: ഡിസൈൻ പോയിൻ്റ്, പി.ആർ. (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read:കൂടുതൽ ഇമാജിനേഷൻ ആവശ്യമായത് കുട്ടികളുടെ ചിത്രങ്ങൾക്ക്; 'പല്ലൊട്ടി'യെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.