ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''ജയ് ഗണേഷ്" എന്ന ചിത്രത്തിന്‍റെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി (Jai Ganesh movie lyrical video released). "നേരം ഈ കണ്ണുകൾ നനയും..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ശങ്കർ ശർമ്മ സംഗീതം പകർന്ന് ആർസിയുടെ രചനയിൽ പിറന്നതാണ് ഗാനം.
മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമെന്ന പ്രത്യേകതയും ജയ് ഗണേഷിനുണ്ട്. ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സർവൈവർ ത്രില്ലറിന്‍റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.
എഡിറ്റിങ് സംഗീത് പ്രതാപും, സൗണ്ട് ഡിസൈനിങ് തപസ് നായ്‌കും, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂരും, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാടും, മേക്കപ്പ് റോണക്‌സ് സേവ്യറും, കോസ്റ്റ്യൂംസ് വിപിൻ ദാസും, സ്റ്റിൽസ് നവീൻ മുരളിയും, ഡിസൈൻസ് ആന്റണി സ്റ്റീഫനും ആണ് നിർവഹിച്ചത്. അസോസിയേറ്റ് ഡയറക്‌ടർ അനൂപ് മോഹൻ എസ് ആണ്.
ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്‌സ് ഡിടിഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്‍റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ്.
Also read: പ്രേമലു തെലുങ്കു പതിപ്പിനും വമ്പന്‍ സ്വീകരണം; അണിയറക്കാരെ അഭിനന്ദിച്ച് എസ്എസ് രാജമൗലി