അത്തം പിറക്കും മുന്‍പേ ഓണം എത്തിയത് റീലുകളിലാണ്. പൂക്കളവും ഓണക്കോടിയും സദ്യയുമൊക്കെയായി ഓണം റീലുകളിലും സോഷ്യല്‍ മീഡിയയിലും പൊടിപൊടിക്കുകയാണ്. എന്നാല്‍ ഓണവുമായി ബന്ധപ്പെട്ട ഏത് വീഡിയോ പുറത്തിറങ്ങിയാലും അതില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു പാട്ടുണ്ട്. 'തിരുവാവണി രാവ്' എന്ന ഗാനം. സിത്താരയുടെയും ഉണ്ണി മോനോന്‍റെയും മനോഹരമായ ശബ്‌ദത്തില്‍ നാം കേള്‍ക്കുന്ന ഗാനം. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നത്.
2016 ല്‍ നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ജേക്കബിന്‍റെ സ്വര്‍ഗ രാജ്യം'. സിനിമ ഇറങ്ങി എട്ടുവര്‍ഷത്തിനിപ്പുറവും ഓരോ മലയാളിയുടെയും ചുണ്ടില്‍ ഈ ഗാനം ഇന്നുമുണ്ട്. ഇപ്പോഴിതാ ഈ ഗാനത്തിന്‍റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍ ആരാധകര്‍ക്ക് നേര്‍ന്ന ഓണാംശസയും അതിന് വന്ന കമന്‍റുമാണ് ശ്രദ്ധ നേടുന്നത്.
ഈ ഓണക്കാലത്ത് അടിച്ചു കേറി വാ എന്നാണ് ഷാന്‍ റഹ്മാന്‍ ആരാധാകര്‍ക്കായി പങ്കുവച്ചത്. സംഗീത സംവിധായകന്‍റെ പോസ്‌റ്റ് കണ്ടതോടെ ഓണാംശസകള്‍ക്ക് ആരാധകര്‍ കുറിച്ച മറുപടികളില്‍ കൂടുതലും 'തിരുവാവണി രാവ്' എന്ന ഗാനത്തെ കുറിച്ചായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അന്നും ഇന്നും ഈ ഗാനത്തിന് നൂറില്‍ നൂറ് എന്നാണ് ഒരാള്‍ കുറിച്ചത്. ഈ പാട്ടില്ലാതെ മലയാളികള്‍ക്ക് എന്ത് ഓണം എന്നാണ് മറ്റൊരു ആരാധകര്‍ ചോദിക്കുന്നത്. എത്ര വര്‍ഷം കഴിഞ്ഞാലും ഈ പാട്ട് ഇവിടെ തന്നെയുണ്ടാകുമെന്ന് വേറൊരു ആരാധകന്‍ പറയുന്നു.
Also Read: 50 കോടി ക്ലബ്ബിലേക്ക് തകർപ്പൻ എൻട്രിയുമായി വിനീതും പിള്ളേരും