ETV Bharat / entertainment

പ്രണയാര്‍ദ്രമായി നൃത്തം ചെയ്‌ത് സോനാക്ഷിയും സഹീറും; വിവാഹ സൽക്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യം ഏറ്റെടുത്ത് ആരാധകര്‍ - SONAKSHI ZAHEER FIRST DANCE

author img

By ETV Bharat Kerala Team

Published : Jun 24, 2024, 8:57 AM IST

വിവാഹ സല്‍ക്കാരത്തിന്‍റെ രാജകീയമായി വേദിയിൽ ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌ത് നവദമ്പതികളായ സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും. ചടങ്ങില്‍ നിന്നുള്ള വീഡിയോകൾ വൈറൽ.

SONAKSHI ZAHEER RECEPTION  BOLLYWOOD  ENTERTAINMENT NEWS  SONAKSHI SINHA ZAHEER IQBAL WEDDING
Sonakshi Sinha and Zaheer Iqbal (ANI)

സോനാക്ഷി സിൻഹ- സഹീർ ഇഖ്ബാല്‍ വിവാഹ സൽക്കാരത്തിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഇവന്‍റിൽ ഇരുവരും നൃത്തം ചെയ്യുന്നതിന്‍റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോനാക്ഷി സിൻഹ കടും ചുവപ്പ് നിറത്തിലുള്ള പട്ട് സാരിയും സഹീർ ഇഖ്ബാൽ ക്രീം നിറമുള്ള ഷർവാണിയും ധരിച്ചാണ് വിവാഹ സൽക്കാരത്തിനെത്തിയത്. പച്ചക്കല്ല് പതിപ്പിച്ച ചോക്കർ ശൈലിയിലുള്ള മാലയും അതിന് അനുയോജ്യമായ കമ്മലുമാണ് സൊനാക്ഷി ചടങ്ങിൽ അണിഞ്ഞത്.

മറുവശത്ത്, സഹീർ വെള്ള ഷർവാണിയിൽ ഭംഗിയിൽ കാണപ്പെട്ടു. ഔപചാരിക ഫോട്ടോഷൂട്ടിന് ശേഷം, നവദമ്പതികൾ ഒരു ഗ്രൂപ്പ് ചിത്രത്തിനായി പാപ്പരാസികൾക്കൊപ്പം ചേർന്നു.

സല്‍മാന്‍ ഖാന്‍, സൈറ ബാനോ, രേഖ, അദിതി റാവു ഹൈദരി, സിദ്ധാർത്ഥ്, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ സല്‍ക്കാരത്തിൽ പങ്കെടുത്തു. നിരവധി ബോളിവുഡ് പാട്ടുകൾ കേൾപ്പിച്ച് ഡിജെ ഗണേഷ് ആ സായാഹ്നത്തെ കൂടുതൽ മനോഹരമാക്കി.

എല്ലാവരേയും ആവേശത്തിലാക്കിയ സെലിബ്രിറ്റി എൻട്രി ബോളിവുഡ് സൂപ്പർസ്‌റ്റാർ സൽമാൻ ഖാന്‍റേതായിരുന്നു. നീല ഷർട്ടും കറുത്ത കോട്ടും പാന്‍റും ധരിച്ചായിരുന്നു താരം എത്തിയത്.

ഞായറാഴ്‌ച (ജൂൺ 23) മുംബൈയിൽ വച്ചായിരുന്നു സൊനാക്ഷി സിൻഹയുടേയും സഹീർ ഇഖ്ബാലിന്‍റെയും വിവാഹം. ഏഴ് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹിതരായത്.

ALSO READ : ഞങ്ങൾ ഇപ്പോൾ ഭാര്യ ഭര്‍ത്താക്കന്മാര്‍' വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.