ഇന്ദ്രൻസിനെയും ജാഫർ ഇടുക്കിയെയും പ്രധാന കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കൽ എഴുതി സംവിധാനം ചെയ്യുന്ന 'കുട്ടന്‍റെ ഷിനിഗാമി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ്, ജോജു ജോർജ്, ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ, നാദിർഷ, നീരജ് മാധവ്, ഷറഫുദ്ദീൻ, ലുക്‌മാൻ, ഹണി റോസ്, അപർണ ബാലമുരളി, തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രം. ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് സിനിമ ഒരുങ്ങുന്നത്. പുതുമയുള്ള ഒരു ഗെറ്റപ്പിൽ ആയിരിക്കും ഇന്ദ്രൻസ് സിനിമയില്‍ എത്തുക.
ചിത്രത്തിൽ സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ, സുമേഷ് മൂർ, ശിവജി ഗുരുവായൂർ, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില,ചന്ദന, ആര്യ വിജു എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. അർജുൻ വി അക്ഷയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ ആണ് നിര്‍വഹിക്കുന്നത്.
എഡിറ്റിങ്: സിയാൻ ശ്രീകാന്ത്, കോസ്റ്റ്യൂം: ഫെമിന ജബ്ബാർ, ആർട്ട്: കോയാസ്,
പ്രോജക്‌ട് ഡിസൈനർ: സിറാജ് മൂൺബിം, പ്രൊഡക്ഷൻ കൺട്രോളർ: രജീഷ് പാത്താങ്കുളം, മേക്കപ്പ്: ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ജയേന്ദ്ര ശർമ്മ, സ്റ്റിൽസ്: ഷംനാദ് മട്ടായ, ഡിസൈൻസ്: കിഷോർ ബാബു പി എസ്, പിആർഓ: മഞ്ജു ഗോപിനാഥ്.
Also Read: ചിയാന്‍ വിക്രമിന്‍റെ 'തങ്കലാന്' യു/എ സർട്ടിഫിക്കേഷൻ; ചിത്രം ഓഗസ്റ്റ് 15-ന് ആഗോള റിലീസ്