ETV Bharat / entertainment

മയക്കുമരുന്ന് കേസ്‌: നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അറസ്റ്റില്‍ - Rakul Preet Singhs Brother Arrested - RAKUL PREET SINGHS BROTHER ARRESTED

മയക്കുമരുന്ന് വേട്ടയില്‍ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് സിങ് ഉള്‍പ്പെടെ പത്തുപേര്‍ പിടിയിലായി. ഇടപാടുകാരിൽ ഒരാളാണ് അമൻ പ്രീത് സിങ്ങെന്ന് പൊലീസ്.

RAKUL PREET SINGH  Rakul Preet Singhs brother  Bollywood News  രാകുൽ പ്രീത് സിങ്
RAKUL PREET SINGHS BROTHER ARRESTED (ANI)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 12:06 PM IST

ഹെെദരാബാദ്: ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമന്‍ പ്രീത് സിങ് അറസ്റ്റില്‍. മയക്കുമരുന്ന് കേസിലാണ് അമന്‍ പ്രീത് സിങ് ഉള്‍പ്പെടെ പത്തുപേരെ ഹെെദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരിൽനിന്ന് 35 ലക്ഷം വിലവരുന്ന 199 ഗ്രാം കൊക്കൈൻ കണ്ടെടുത്തു.

തെലങ്കാന ആന്‍റി നാർക്കോട്ടിക് ബ്യൂറോയും സൈബരാബാദിലെ നർസിംഗി പൊലീസും സംയുക്തമായി നടത്തിയ റെയ്‌ഡില്‍ അഞ്ചുമയക്കുമരുന്ന് കച്ചവടക്കാര്‍ പിടിയിലായി. ഇതില്‍ അമന്‍ ഇടപാടുകാരനായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വിശാല്‍ നഗറിലെ ഫ്ലാറ്റില്‍ നടന്ന റെയ്‌ഡിലാണ് ഇവര്‍ അറസ്റ്റിലായത്.

ഇതുവരെ അഞ്ചുപേര്‍ കൊക്കെെന്‍ ഉപയോഗിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. അനികേത് റെഡ്ഡി, പ്രസാദ്, അമൻ പ്രീത് സിങ്, മധുസൂധൻ, നിഖിൽ ദമൻ എന്നീ അഞ്ച് പ്രതികളും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് രാജേന്ദ്ര നഗര്‍ സോണിലെ സൈബരാബാദ് പൊലീസ് ഡിസിപി ശ്രീനിവാസ് പറഞ്ഞു.

രണ്ട് പാസ്പോര്‍ട്ടുകള്‍, രണ്ട് ബൈക്കുകള്‍, 10 സെല്‍ ഫോണുകള്‍, മറ്റ് വസ്‌തുക്കള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഹൈദർഷാകോട്ടിലെ വിശാൽ നഗറിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്‌ഡില്‍ നെെജീരിയിന്‍ സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അമന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.

Also read: ലിപ് ഫില്ലര്‍, നോസ് ജോബ്, ചിന്‍ ഇംപ്ലാന്‍റ്; പ്രശസ്‌ത നടിമാരുടെ പ്ലാസ്‌റ്റിക് സര്‍ജറി രഹസ്യങ്ങൾ ഇങ്ങനെ - World Plastic Surgery Day 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.