ETV Bharat / entertainment

പ്രേക്ഷകരെ ഞെട്ടിക്കാൻ ഹണി റോസ്; 'റേച്ചല്‍' സെക്കൻഡ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത് - Rachel second look poster - RACHEL SECOND LOOK POSTER

എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമായ 'റേച്ചൽ' നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്യുന്നത്

HONEY ROSE MOVIES  MALAYALAM NEW RELEASES  HONEY ROSE VIRAL LOOK  ഹണി റോസ് റേച്ചല്‍ സിനിമ
RACHEL
author img

By ETV Bharat Kerala Team

Published : Apr 23, 2024, 1:16 PM IST

പ്രേക്ഷക പ്രിയ താരം ഹണി റോസ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രം 'റേച്ചലി'ന്‍റെ സെക്കൻഡ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്. പ്രശസ്‌ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന 'റേച്ചൽ' സിനിമയുടെ ത്രസിപ്പിക്കുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഹണി റോസിന്‍റെ ഇതുവരെ കാണാത്ത പ്രകടനമാകും 'റേച്ചലി'ലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുക എന്ന സൂചനയും നൽകുന്നതാണ് ഈ പോസ്റ്റർ.

നവാഗതയായ ആനന്ദിനി ബാലയാണ് 'റേച്ചൽ' സിനിമയുടെ സംവിധായിക. എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ഈ സിനിമ നിർമിക്കുന്നത് ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ബാദുഷ എൻ എം ആണ്. പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രം കൂടിയാണ് 'റേച്ചൽ'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ചോരയൂറുന്ന വെട്ടുകത്തിയുമായി, ഇറച്ചിവെട്ടുകാരിയുടെ ലുക്കിലുള്ള ഹണി റോസായിരുന്നു പോസ്റ്ററിൽ.

രാഹുൽ മണപ്പാട്ടിന്‍റെ കഥക്ക് എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് തിരക്കഥയൊരുക്കുന്നു. സംസ്ഥാന, ദേശീയ അവാർഡ് ജേതാക്കളായ പ്രഗത്ഭരും റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ഇഷാൻ ഛബ്രയാണ് ഈ സിനിമയ്‌ക്കായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. മനോജ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സ്വരൂപ് ഫിലിപ്പ് ആണ്. മഞ്ജു ബാദുഷ, ഷൈമ മുഹമ്മദ്‌ ബഷീര്‍ എന്നിവരാണ് റേച്ചൽ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഹന്നാൻ മരമുട്ടം സഹനിർമാതാവുമാണ്.

പ്രൊഡക്ഷൻ ഡിസൈനർ : സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ : ശ്രീ ശങ്കർ, സൗണ്ട് മിക്‌സ് : രാജകൃഷ്‌ണൻ എം ആർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : രതീഷ് പാലോട്, സംഘട്ടനം : രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ് : രതീഷ് വിജയൻ, കോസ്റ്റ്യൂംസ് : ജാക്കി, ലൈൻ പ്രൊഡ്യൂസർ : പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്‌സ് : ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്‌ട് കോർഡിനേറ്റർ : പ്രിയദർശിനി പി എം, പ്രൊഡക്ഷൻ കൺട്രോളർ : പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : സക്കീർ ഹുസൈൻ, വിതരണം : ബിഗ്‌ ഡ്രീംസ്, പബ്ലിസിറ്റി ഡിസൈൻ : ടെന്‍ പോയിൻ്റ്, സ്റ്റിൽസ് : നിദാദ് കെ എൻ.

ALSO READ: ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത 30 ദിവസങ്ങൾ; 'റേച്ചൽ' ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് ഹണി റോസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.