ETV Bharat / entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം - High Court Criticizes Govt

author img

By ETV Bharat Entertainment Team

Published : Sep 10, 2024, 1:40 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍മേല്‍ നടപടിയെടുക്കാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം പാലിച്ചെന്നും കോടതി വിമര്‍ശിച്ചു. സർക്കാർ ചെറുവിരല്‍ പോലും അനക്കിയില്ലല്ലോ എന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

HEMA COMMITTEE REPORT  HIGH COURT  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
High Court Criticizes Govt (ETV Bharat)

എറണാകുളം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍മേല്‍ നാല് വർഷത്തിലധികം നടപടി സ്വീകരിക്കാത്തതില്‍ സർക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ എന്തുകൊണ്ട് അടിയന്തര നടപടി സ്വീകരിച്ചില്ലെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. സർക്കാർ നിഷ്ക്രിയത്വം പാലിച്ചെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍, നേരിയ നടപടി പോലും സ്വീകരിക്കാതിരുന്നതിനെ നീതീകരിക്കാന്‍ ആവുമോ എന്നും സർക്കാരിന് വേണ്ടി ഹാജരായ എജിയോട് കോടതി ചോദിച്ചു. സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനായിരുന്നു കമ്മിറ്റിയെ നിയമിച്ചതെന്നും, നിലവിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ സ്‌റ്റേഷനുകളിൽ 23 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായും, എജി അറിയിച്ചെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്ക് എടുത്തില്ല.

2021ൽ ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല. സർക്കാർ ചെറുവിരല്‍ പോലും അനക്കിയില്ലല്ലോ എന്നും ഹൈക്കോടതി വിമർശിച്ചു. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ സമ്പൂർണ്ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ സർക്കാരിന് നിർദേശം നൽകിയ കോടതി, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം മാധ്യമ വിചാരണ പാടില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങൾക്ക് മുന്നിൽ വിശദാംശങ്ങൾ നൽകരുതെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാരുടെയോ, കുറ്റക്കാരുടെയോ പേരു വിവരങ്ങളും പുറത്തു വിടാൻ പാടില്ല. രഹസ്യാത്മകത കാത്തു സൂക്ഷിച്ചു വേണം അന്വേഷണം നടത്താനെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജികളടക്കം പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി പ്രത്യേക ബഞ്ചിന്‍റെ നടപടി.

ഹർജികൾ ഒക്ടോബർ 3ന് പരിഗണിക്കുന്നതിന് മുൻപ്, പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട്, സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കുകയും വേണം. മേക്കപ്പ് ആർട്ടിസ്‌റ്റുകൾ തൊഴിലിടങ്ങളിൽ ലിംഗ വിവേചനം നേരിടുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം അന്വേഷണ സംഘത്തിന് കൈമാറണം; ഉത്തരവിട്ട് ഹൈക്കോടതി - HEMA COMMITTEE REPORT INVESTIGATION

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.