ETV Bharat / entertainment

ബ്രിട്ടീഷ് ഗായികയുമായി ഹാർദിക് ഡേറ്റിങ്ങിലോ... ?; അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് ഇരുവരുടെയും ഇൻസ്‌റ്റഗ്രാം ചിത്രങ്ങൾ - HARDIK AND JASMIN DATING RUMOURS - HARDIK AND JASMIN DATING RUMOURS

ഒരേ ബാക്ക്ഗ്രൗണ്ടുളള ചിത്രങ്ങൾ ഹാർദിക്കും ജാസ്‌മിനും സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണോയെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമായത്.

HARDIK PANDYA  JASMIN WALIA  ഹാർദിക് പാണ്ഡ്യ ഡേറ്റിംഗ്  ജാസ്‌മിൻ വാലിയ
Hardik Pandya (Left), Jasmine Walia (Right) (IANS)
author img

By ETV Bharat Kerala Team

Published : Aug 14, 2024, 7:31 PM IST

ഹൈദരാബാദ്: നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നടാഷയുമായി വേർപിരിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ബ്രിട്ടീഷ് ഗായിക ജാസ്‌മിൻ വാലിയയുമായി ഡേറ്റിങ്ങിലാണെ അഭ്യൂഹങ്ങൾ വ്യാപകമാവുകയാണ്. ഇരുവരും ഒരേ ബാക്ക്ഗ്രൗണ്ടുളള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇത്തരം ചർച്ചകൾ ആരംഭിച്ചത്. ഈ പോസ്റ്റുകൾ കണ്ട ആരാധകർ സംശയം പ്രകടിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ച പൊടിപൊടിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നടാഷയിൽ നിന്നുമുളള വിവാഹമോചനം

ഹാർദിക് മുൻ ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി അടുത്തിടെയാണ് വേർപിരിഞ്ഞത്. ജൂലൈ 18 ന് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ വേർപിരിയുന്നുവെന്ന വിവരം ഇരുവരും പങ്കുവെച്ചത്.

ആരാണ് ജാസ്‌മിൻ വാലിയ?

ജാസ്‌മിൻ വാലിയ ബ്രിട്ടീഷ് ഗായികയും സെലിബ്രിറ്റിയുമാണ്. "ദി ഒൺലി വേ ഈസ് എസെക്‌സ്" (TOWIE) എന്ന ബ്രിട്ടീഷ് റിയാലിറ്റി ടിവി സീരീസിലൂടെയാണ് ജനപ്രീതി നേടുന്നത്. 2010 ൽ ചെറിയ രീതിയിൽ അഭിനയം തുടങ്ങിയ ജാസ്‌മിൻ, പിന്നീട് 2012 ഓടെ ജനപ്രീതി നേടുകയായിരുന്നു.

Also Read: "എന്‍റെ ജീവിതത്തിലേക്ക് സമാധാനവും സ്നേഹവും സന്തോഷവും കൊണ്ടുവന്നത് നീയാണ്"; മകന്‍റെ ജന്മദിനത്തിൽ വികാരനിർഭരമായ പോസ്റ്റുമായി നടാഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.