ETV Bharat / entertainment

മലയാളത്തിൽ ആദ്യമായി വില്ലന് സ്‌പിൻ ഓഫ് സിനിമ; "മാർക്കോ" ചിത്രീകരണം ആരംഭിച്ചു - Hanif Adeni Unni Mukundan Movie

മിഖായേല്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രമായ മാർക്കോ ജൂനിയറിനെ ആസ്‌പദമാക്കിയാണ് ഹനീഫ് അദേനി ഒരു മുഴുനീള ചിത്രം ഒരുക്കുന്നത്

ഹനീഫ് അദേനി ഉണ്ണി മുകുന്ദൻ ചിത്രം  FIRST VILLAIN SPIN OFF FILM  UNNI MUKUNDAN NEW MOVIE  മാർക്കോ
Hanif Adeni Unni Mukundan New Movie Shooting Started (REPORTER)
author img

By ETV Bharat Kerala Team

Published : May 3, 2024, 10:33 PM IST

എറണാകുളം: ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം "മാർക്കോ" യുടെ ചിത്രീകരണം ആരംഭിച്ചു. മലയാളത്തിൽ ആദ്യമായി വില്ലന് സ്‌പിൻ ഓഫ് നൽകുന്ന സിനിമയാണ് "മാർക്കോ".യുവതലമുറക്കാരിൽ മികച്ച ആക്ഷൻ കൈകാര്യം ചെയ്യുവാൻ ഏറ്റവും സമർത്ഥനായ നടനായ ഉണ്ണി മുകുന്ദൻ കൂടെ മാസ് ഡയറക്‌ടർ ഹനീഫ് കൂടി ചേരുമ്പോൾ മലയാളത്തിൽ വലിയൊരു മാസ് ആക്ഷൻ സിനിമ ഉണ്ടാകാൻ പോകുന്നു എന്ന് ഉറപ്പിക്കാം.

ഹനീഫ് അദേനി ഉണ്ണി മുകുന്ദൻ ചിത്രം  First Villain Spin Off Film  Unni Mukundan New Movie  മാർക്കോ
ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം "മാർക്കോ" ചിത്രീകരണം ആരംഭിച്ചു (REPORTER)

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വില്ലന്‍റെ സ്‌പിൻ ഓഫ് സിനിമ വരുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്‍റർടെയ്‌നർ "മാർക്കോ" ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്‌ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്‌പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.

"മാർക്കോ" പൂജ മൂന്നാറിൽ നടന്നു (REPORTER)

മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്‌ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇന്ന് മുന്നാറിൽ ആയിരുന്നു പൂജയോട് കൂടി ഷൂട്ടിങ് ആരംഭിച്ചത്. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരുടെയും സാനിധ്യത്തിൽ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് സ്വിച്ച് ഓൺ നിർവഹിച്ചു. ഫസ്‌റ്റ് ക്ലാപ് ഫ്രയ മറിയവും, അയഹ് മറിയവും നിർവഹിച്ചു. പൂജയിൽ നിറസാനിധ്യമായി നടൻ ഷറഫുദീനും ഉണ്ടായിരുന്നു.

മലയാളത്തിൽ ആദ്യമായി വില്ലന് സ്‌പിൻ ഓഫ് സിനിമ (REPORTER)

സമീപകാലത്തെ ഏറ്റവും മികച്ച സ്‌റ്റൈലിസ്‌റ്റ്, ആക്ഷൻ- വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർത്ഥനാണ് ഹനീഫ് അദേനി. ചിത്രത്തിൽ എട്ട് ആക്ഷനുകളാണുള്ളത്. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സൺ, സ്‌റ്റണ്ട് സിൽവ എന്നിവരാണ് ഇവരിലെ പ്രമുഖർ.

മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടൈനർ ആയിരിക്കും ഈ ചിത്രമെന്ന് പ്രതീക്ഷിക്കാം. നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡി ൽ നിന്നുള്ളതാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസി്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് . ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്എ, ഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്‍റ്- വിപിൻ കുമാർ.

Also Read : ജയറാമിന്‍റെ ചക്കി ഇനി നവനീതിന്‍റെ സഖി ; മാളവിക ജയറാം വിവാഹിതയായി - Malavika Jayaram Marriage

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.