ETV Bharat / entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; യോഗം ഇന്ന് - Government hands over Report to SIT

ഹൈക്കോടതി നിര്‍ദേശ പ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൈമാറിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേരും.

HEMA COMMITTEE REPORT  SIT  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  പ്രത്യേക അന്വേഷണ സംഘം
GOVERNMENT HANDS OVER REPORT TO SIT (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 12, 2024, 11:42 AM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കൈമാറി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം സര്‍ക്കാര്‍ കൈമാറിയത്.

അതേസമയം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ യോഗം ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേരും. റിപ്പോര്‍ട്ടിലുള്ള മൊഴികള്‍ അടക്കമുള്ളവ യോഗം പരിശോധിക്കും. റിപ്പോര്‍ട്ടില്‍ എസ്‌.ഐ.ടി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

റിപ്പോര്‍ട്ടിന്‍മേല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും സര്‍ക്കാരിന്‍റെ തുടര്‍ നടപടികളെന്ന് സൂചനയുണ്ട്. മൊഴി നല്‍കിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോള്‍ ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ കോടതിക്ക് മുന്നില്‍ വയ്‌ക്കും.

ഏറെ രസഹ്യമായി സൂക്ഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൂടുതല്‍ പേരിലേയ്‌ക്ക് എത്തിയാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യത്തെ പറ്റി സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ വേണ്ടത്ര ഗൃഹപാഠം ചെയ്‌തായിരിക്കും നടപടികള്‍. സിനിമാ നയം രൂപപ്പെടുത്താനുള്ള കോണ്‍ക്ലേവിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തും.

കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ പിന്നീട് പരാതിയുമായി വരാനുള്ള സാധ്യത കുറവായതിനാല്‍ നിയമ സാധുത പരിശോധിച്ച ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം ആവശ്യമില്ലെന്നായിരുന്നു എസ്.ഐ.ടി തുടക്കത്തില്‍ സ്വീകരിച്ച നിലപാട്. പിന്നീട് ഹൈക്കോടതി ഇടപ്പെട്ടാണ് റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം നല്‍കാന്‍ നിര്‍ദേശിച്ചത്. പോക്‌സോ ഉള്‍പ്പെടെ ചുമത്താനുള്ള വകുപ്പുകള്‍ ഉണ്ടെന്ന സൂചനയ്‌ക്ക് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

റിപ്പോര്‍ട്ടിന്‍മേല്‍ കടുത്ത ചോദ്യങ്ങളാണ് സര്‍ക്കാരിനോട് ഹൈക്കോടതി ഉന്നയിച്ചത്. എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ അടിയന്തര നടപടി എടുത്തില്ലെന്നും മൂന്ന് വര്‍ഷം എന്തെടുക്കുകയായിരുന്നുവെന്നും ജസ്‌റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്‌റ്റിസ് സി.എസ്.സുധ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു.

സാംസ്‌കാരിക വകുപ്പ് സൂക്ഷിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ ആദ്യം പുറത്തുവന്നു. പിന്നീട് കോടതിയ്‌ക്ക് മുന്നിലെത്തി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേയ്‌ക്കും ഇപ്പോള്‍ സമ്പൂര്‍ണ റിപ്പോര്‍ട്ട് എത്തി. ദേശീയ വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് തേടാനുള്ള സാധ്യതയുമുണ്ട്.

Also Read: മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങൾ; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം - WCC members meet Chief Minister

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.