ETV Bharat / entertainment

'നന്ദി ഗണേഷ് കുമാർ സാറിനോട്'; പുരസ്‌കാര തിളക്കത്തില്‍ ഗഗനചാരി സംവിധായകന്‍ - Gaganachari director Arun Chandu - GAGANACHARI DIRECTOR ARUN CHANDU

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം 'ഗഗനചാരി'യുടെ സംവിധായകൻ അരുൺ ചന്തുവിന് ലഭിച്ച സന്തോഷം അദ്ദേഹം ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നു.

GAGANACHARI DIRECTOR ARUN CHANDU  ARUN CHANDU SHARES HIS EXCITEMENT  GAGANACHARI DIRECTOR  ഗഗനചാരി സംവിധായകന്‍
Gaganachari director shares his excitement (Reporter)
author img

By ETV Bharat Entertainment Team

Published : Aug 16, 2024, 5:37 PM IST

Updated : Aug 17, 2024, 9:27 AM IST

അരുൺ ചന്തു ഇടിവി ഭാരതിനോട് (Reporter)

കേരള സംസ്ഥാന ചലച്ചിത്ര അവാർഡില്‍ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം 'ഗഗനചാരി'യുടെ സംവിധായകൻ അരുൺ ചന്തുവിനാണ് ലഭിച്ചത്. പുരസ്‌കാരം ലഭിച്ച വേളയില്‍ അരുൺ ചന്തു ഇടിവി ഭാരതിനോട് തന്‍റെ സന്തോഷം പങ്കുവച്ചു.

'അവിശ്വസനീയം. അപ്രതീക്ഷിതം. അവാർഡുണ്ട് എന്നറിഞ്ഞ നിമിഷം വിശ്വസിക്കാൻ ആയിട്ട് സാധിച്ചിരുന്നില്ല. മലയാളിയുടെ കാഴ്‌ച രസത്തിന് അനുസരിച്ചിട്ടുള്ള കൺവെൻഷനൽ രീതിയിലുള്ള ചിത്രം ഒരുക്കാത്തവർക്ക് അവാർഡ് ലഭിക്കില്ല എന്നുള്ള തെറ്റിദ്ധാരണകൾ മാറി. പരീക്ഷണ ചിത്രങ്ങൾ ജനപ്രിയമാകുമ്പോൾ കൃത്യമായ ധാരണയുള്ള ജൂറി അംഗങ്ങള്‍ സിനിമകളുടെ നിലവാരം തിരിച്ചറിയുന്നു.

മലയാള സിനിമയുടെ സുവർണ കാലത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. തികച്ചും സത്യസന്ധമായ അവാർഡ് നിർണയം വരുംകാലങ്ങളിൽ മലയാള സിനിമയെയും സിനിമകളിലേയ്‌ക്ക് കടന്നുവരുന്ന വരെയും കൃത്യമായി സ്വാധീനിക്കും. തന്‍റെ സിനിമ ഒരുക്കാനായി എടുത്ത എല്ലാ കഷ്‌ടപ്പാടുകൾക്കും ഒരു ഫലം ലഭിക്കുന്നു. ഇത്തരം ഒരു അവാർഡും ഇങ്ങനെ ഒരു സിനിമയെ സംഭവിക്കാൻ കാരണം കെ ബി ഗണേഷ് കുമാർ സാറാണ്. അദ്ദേഹത്തിന്‍റെ പിന്തുണയില്ലാതെ ഈ ചിത്രം ഒരിക്കലും സംഭവിക്കില്ലായിരുന്നു.' -അരുൺ ചന്തു പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പൂര്‍ണ പട്ടിക

മികച്ച ചിത്രം - കാതല്‍

മികച്ച നടന്‍ - പൃഥ്വിരാജ് (ആടുജീവിതം)

മികച്ച നടിമാര്‍ - ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍

മികച്ച സംവിധായകന്‍ - ബ്ലെസ്സി (ആടുജീവിതം)

മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട

മികച്ച തിരക്കഥ - ബ്ലെസ്സി (ആടുജീവിതം)

മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്‌ണന്‍ (ഇരട്ട)

മികച്ച ഛായാഗ്രാഹകന്‍ - സുനില്‍ കെ.എസ് (ആടുജീവിതം)

മികച്ച സ്വഭാവ നടന്‍ - വിജയരാഘവന്‍

മികച്ച സ്വഭാവ നടി - ഗ്രീഷ്‌മ ചന്ദ്രന്‍

മികച്ച സംഗീത സംവിധായകന്‍ - ജസ്‌റ്റിന്‍ വര്‍ഗീസ്

മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍

മികച്ച പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കല്‍ (കാതല്‍)

മികച്ച പിന്നണി ഗായകന്‍ - വിദ്യാധരന്‍ മാസ്‌റ്റര്‍

മികച്ച പിന്നണി ഗായിക - ആന്‍ ആമി

മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ അഭിലാഷ്‌

മികച്ച ബാലതാരം (ആണ്‍) - അവ്യുക്‌ത് മേനോന്‍

മികച്ച നവാഗത സംവിധായകന്‍ - ഫാസില്‍ റസാഖ് (തടവ്)

കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം - ആടുജീവിതം (ബ്ലെസ്സി)

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റുകള്‍ - സുമംഗല, റോഷന്‍ മാത്യു

മികച്ച വസ്‌ത്രാലങ്കാരം - ഫെമിന ജബ്ബാര്‍ (ഓ ബേബി)

മികച്ച മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് - രഞ്ജിത് അമ്പാടി

മികച്ച ശബ്‌ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍

മികച്ച കലാസംവിധാനം - മോഹന്‍ദാസ് (2018)

മികച്ച നൃത്ത സംവിധാനം - ജിഷ്‌ണു (സുലേഖ മൻസിൽ)

മികച്ച ചലച്ചിത്ര ഗ്രന്ഥം - മഴവില്‍ കണ്ണിലൂടെ (കിഷോര്‍ കുമാര്‍)

മികച്ച നടനുള്ള ജൂറി പരാമര്‍ശം - കൃഷ്‌ണന്‍ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)

മികച്ച ചിത്രസംയോജകന്‍ - സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ )

മികച്ച കളറിസ്റ് - വൈശാഖ് ശിവഗണേഷ് (ആടുജീവിതം)

വിഎഫ്എക്‌സ്‌ (പ്രത്യേക ജൂറി പരാമർശം) - ആൻഡ്രൂ ഡിക്രൂസ്, വിശാൽ ബാബു (2018 )

മികച്ച സിനിമയ്‌ക്കുള്ള ജൂറി പുരസ്‌കാരം - ഗഗനചാരി

Also Read: 'കഷ്‌ടപ്പാടിന് ഫലം ലഭിച്ചു'; പുരസ്‌കാരം ഹക്കീമിന് സമർപ്പിക്കുന്നുവെന്ന് കെ ആർ ഗോകുൽ

Last Updated : Aug 17, 2024, 9:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.