തിരുവനന്തപുരം: അങ്ങനെ ഒടുവില്‍ ഫെഫ്‌കയും മൗനം ഭഞ്ജിച്ചു. ഫെഫ്‌കയുടെ നിലപാടുകളെ സംശയ ദൃഷ്‌ടിയോടെ കണ്ടവര്‍, ഇന്നവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് അത്തരത്തിലുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ ഉതകുന്നതാണ്. ലൈംഗികാതിക്രമം നടത്തിയതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള മുഴുവന്‍ ആളുകളുടെയും പേരു വിവരങ്ങള്‍ പുറത്തു വിടണമെന്നതാണ് സംഘടനയുടെ സുചിന്തിതമായ അഭിപ്രായമെന്ന് പത്രക്കുറിപ്പ് വ്യകതമാക്കുന്നു.
കോടതി പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നത് ഉചിതമാകില്ലെന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. അതിജീവിതകള്‍ക്ക് പരാതി നല്‍കുന്നതിലേക്കും നിയമപരമായ നടപടികളിലേക്ക് സന്നദ്ധമാക്കുന്നതിനും നിയമസഹായം ഉറപ്പാക്കുന്നതിനും ഫെഫ്‌കയിലെ വനിതാ അംഗങ്ങളുടെ ഒരു കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും. അതിജീവിതകളുടെ ഭയം അകറ്റാന്‍ വിദഗ്‌ധനായ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റിന്‍റെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കുറ്റാരോപിതരായ അംഗങ്ങളുടെ കാര്യത്തില്‍ മുന്‍ കാലങ്ങളിലെന്നപോലെ പൊലീസ് അന്വേഷണത്തിലേക്കോ കോടതി നടപടികളിലേക്കോ, അറസ്‌റ്റ് പോലുള്ള നടപടികള്‍ ഉണ്ടാകുകയോ ചെയ്‌താല്‍ വലുപ്പച്ചെറുപ്പമില്ലാതെ സംഘടനാപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ഫെഫ്‌ക സ്‌റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം കൊടുത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറിയത് ഏവര്‍ക്കും അറിവുള്ളതാണല്ലോ. വിശകലന റിപ്പോര്‍ട്ടിന്‍റെ അന്തിമ രൂപം തയ്യാറാക്കുന്നതിന് ഫെഫ്‌കയിലെ അംഗസംഘടനകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ സെപ്‌റ്റംബര്‍ 2, 3,4 തീയതികളില്‍ കൂടുന്നുണ്ടെന്ന് ബി ഉണ്ണികൃഷ്‌ണന്‍ എന്ന പേരു പറയാതെ ജനറല്‍ സെക്രട്ടറി എന്നു മാത്രം പറഞ്ഞുള്ള റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.