മുംബൈ ബാന്ദ്രയിലെ റെസ്റ്റോറൻ്റിൽ നിന്നും വരുന്നതിനിടെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിലുടക്കി മലയാളികളുടെ പ്രിയനടൻ ദുൽഖർ സൽമാനും നടിയും എഴുത്തുകാരിയും നിർമാതാവുമായ ടിസ്‌ക ചോപ്രയും. കാഷ്വൽ ലുക്കിൽ സ്റ്റൈലായാണ് ദുൽഖർ സൽമാൻ. കാഷ്വൽ ഔട്ട്‌ഫിറ്റിൽ തന്നെയാണ് ടിസ്‌ക ചോപ്രയും.
താരങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. വെള്ള ടീ-ഷർട്ടും ഡെനിം ജീൻസുമാണ് ദുൽഖറിന്‍റെ വേഷം. നീല തൊപ്പിയും താരം ധരിച്ചിട്ടുണ്ട്. നിറഞ്ഞ പുഞ്ചിരിയോടെ ഫോട്ടോഗ്രാഫർമാർക്കായി പോസ് ചെയ്യുന്നത് വീഡിയോയിൽ കാണാം.
പിങ്ക് പ്രിൻ്റഡ് ടോപ്പിനൊപ്പം ഡെനിം സ്‌കർട്ടാണ് ടിസ്‌ക ചോപ്ര സ്റ്റൈൽ ചെയ്‌തത്. മടങ്ങുന്നതിന് മുൻപ് ക്യാമറകൾക്ക് പോസ് ചെയ്യാൻ താരം മറന്നില്ല. അതേസമയം ഇന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്‍റെ കൽക്കി 2898 എഡി എന്ന സിനിമയിൽ ദുൽഖർ പ്രത്യേക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് വിവരം.
ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ഈ ഇതിഹാസ, സയൻസ് ഫിക്ഷൻ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. 'ലക്കി ഭാസ്‌കർ' ആണ് താരം പ്രധാന വേഷത്തിലെത്തുന്ന, റിലീസ് കാത്തിരിക്കുന്ന പ്രധാന ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്‌ത ഈ ചിത്രം മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുക.
ALSO READ: 'മിഡിൽ ക്ലാസ് മെന്‍റാലിറ്റിയാണിത് സർ'; കൗതുകം നിറച്ച് ദുൽഖറിന്‍റെ 'ലക്കി ഭാസ്‌കർ' ടീസർ