ETV Bharat / entertainment

ദുൽഖർ സൽമാൻ - വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; റിലീസ് തീയതി പുറത്ത് - DULQUER LUCKY BHASKAR MOVIE RELEASE - DULQUER LUCKY BHASKAR MOVIE RELEASE

ഒരു സാധാരണക്കാരൻ്റെ കഥ പറയുന്ന വെങ്കട് അട്ലൂരി സംവിധാനം നിർവ്വഹിക്കുന്ന ദുൽഖർ സൽമാൻ നായകനായെത്തുന്ന 'ലക്കി ഭാസ്‌കർ' 2024 സെപ്റ്റംബർ 27 ന് തീയേറ്ററുകളിലെത്തും.

DULQUER SALMAN NEW MOVIE  LUCKY BHASKAR MOVIE RELEASE  ലക്കി ഭാസ്‌കർ സിനിമ റിലീസ്  ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്‌കർ
Dulquer Salmaan new movie 'Lucky Bhaskar' poster (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 9:13 PM IST

ന്ത്യൻ സിനിമയിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ, ഒരു സാധാരണക്കാരൻ്റെ കഥ പറയുന്ന ചിത്രമായ ' ലക്കി ഭാസ്‌കറിൽ'ലൂടെ ആരാധകരിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 സെപ്റ്റംബർ 27 ന് ചിത്രം തീയേറ്ററുകളിലെത്തും.

തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ലക്കി ഭാസ്‌കർ'. സിതാര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവരനാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്‌റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികയായി എത്തുന്ന ചിത്രത്തിൽ ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിക്കും. ഛായാഗ്രഹണം- നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ- ബംഗ്ലാൻ, എഡിറ്റിങ്ങ്- നവീൻ നൂലി, പി ആർ ഒ - ശബരി.

ദുൽഖറിൻ്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്‌ത ടീസർ കണ്ടതോടെ ചിത്രത്തിനായി ആവേശത്തിലാണ് ആരാധകർ. അവസാനഘട്ട ചിത്രീകരണത്തിലാണ് ചിത്രം. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം തീയേറ്ററുകളിലെത്തും.

Also Read: കമൽ ഹാസൻ - ഷങ്കർ ചിത്രം ഇന്ത്യൻ 2 : 'നീലോർപ്പം' ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.