ETV Bharat / entertainment

സിഗരറ്റ്, ആല്‍ക്കഹോള്‍ ഡ്രഗ്‌സ്, ഇതിലും വലിയ ലഹരിയാണ് പണം; ദുല്‍ഖര്‍ സല്‍മാന്‍ 'ലക്കി ഭാസ്‌കര്‍' ട്രെയിലര്‍ പുറത്തിറങ്ങി

ഞെട്ടിക്കുന്ന ട്രെയിലറുമായി 'ലക്കി ഭാസ്‌കര്‍' പാന്‍ ഇന്ത്യന്‍ തെലുഗു ചിത്രം 'ലക്കി ഭാസ്‌കര്‍' ഒക്‌ടോബര്‍ 31 ന് തിയേറ്ററുകളിലേക്ക്. ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'.

DULQUER SALMAAN  LUCKY BASKHAR CINEMA  ദുല്‍ഖര്‍ സല്‍മാന്‍  ലക്കി ഭാസ്‌കര്‍ സിനിമ
Lucky Baskhar Trailer released (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 21, 2024, 7:03 PM IST

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ലക്കി ഭാസ്‌കറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകര്‍ക്ക് ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന തരത്തിലാണ് ട്രെയിലര്‍. "ഇവിടെ പണം കൊടുത്താല്‍ എന്തും കിട്ടും എന്നാല്‍ റെസ്‌പെക്‌റ്റ് കിട്ടണമെങ്കില്‍ നമ്മുടെ കയ്യില്‍ പണമുണ്ടെന്ന് നാലാളറിയണം". അപ്രതീക്ഷിതമായി ലഭിക്കുന്ന പണവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പാൻ ഇന്ത്യൻ തെലുഗു ചിത്രമായ ലക്കി ഭാസ്‌കര്‍ ഒക്ടോബർ 31 ന് ആഗോള തലത്തില്‍ റിലീസിന് എത്തും. ദീപാവലി റീലിസായി എത്തുന്ന ഈ ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ദുൽഖർ. 'ലക്കി ഭാസ്‌കര്‍' കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ്.

വെങ്കി അറ്റ്ലൂരിയാണ്, 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്‌കര്‍ രചിച്ചു സംവിധാനം ചെയ്‌തത്.

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്‌കര്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലും ചിത്രത്തിന്‍റെ പ്രമോഷൻ ഇവന്‍റ് നടക്കും.കേരളം കൂടാതെ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും പ്രമോഷൻ ഇവന്‍റുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന 'ലക്കി ഭാസ്‌കര്‍' ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഭാസ്‌കര്‍ എന്ന സാധാരണക്കാരന്‍റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ലാൻ.

Also Read:താന്‍ സായി പല്ലവിയുടെ വലിയ ആരാധകന്‍, ഒരുമിച്ചൊരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; മണിരത്‌നം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.