ETV Bharat / entertainment

വെള്ളിത്തിര കീഴടക്കാനൊരുങ്ങി ദുൽഖർ സൽമാൻ; ലക്കി ഭാസ്‌കർ റിലീസിങ് തീയതി പ്രഖ്യാപിച്ചു - Lucky Baskhar Release date - LUCKY BASKHAR RELEASE DATE

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കരിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

DULQUER SALMAAN  LUCKY BASKHAR MOVIE  VENKY ATLURI  LUCKY BASKHAR ON SEPT 7TH
Dulquer Salmaan in Lucky Baskhar (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 11:55 AM IST

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്‌കറിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 7-ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. തെലുഗു ബ്ലോക്ക് ബസ്റ്റർ സംവിധായകൻ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് സിതാര എൻ്റർടൈൻമെൻ്റ്‌സാണ്.

1980-1990 കാലഘട്ടത്തിലെ മുബൈ നഗരം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിൽ ബാങ്ക് കാഷ്യറായാണ് ദുൽഖർ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ ലക്കി ഭാസ്‌കറിൻ്റെ ചിത്രീകരണം ഹൈദരാബാദിൽ വച്ചാണ് പൂർത്തിയാക്കിയത്. പ്രശസത പ്രൊഡക്ഷൻ ഡിസൈനർ ബാഗ്ലൻ്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലായിരുന്നു ചിത്രത്തിന്‍റെ ചിത്രീകരണം.

കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുഗു ഉൾപ്പെടെ മലയാളം തമിഴ്, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കർ പ്രദർശനത്തിനെത്തുന്നത്. ജിവി പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ശ്രീകര സ്റ്റുഡിയോ അവതരിപ്പിക്കുന്ന ചിത്രം സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Also Read:കാത്തിരിപ്പുകൾ അവസാനിക്കുന്നു; ഇന്ത്യൻ 2 ബിഗ് സ്‌ക്രീലേക്ക്, ഇനി 4 ദിവസം മാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.