മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി (48) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം. ഇന്നലെ (മാര്‍ച്ച് 7) മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിയും നടിയുമായ അമന്‍ദീപ് സോഹി അന്തരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഹിയുടെയും വിയോഗം.
അസുഖ ബാധിതരായി ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്ന് (മാര്‍ച്ച് 8) രാവിലെയാണ് കുടുംബം മരണ വാര്‍ത്ത പുറത്ത് വിട്ടത്. സഹോദരന്‍ മനു സോഹിയാണ് മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് (Actor Dolly Sohi passes away).
ഡോളിയുടെ സംസ്‌കാരം ഇന്ന് (മാര്‍ച്ച് 8) തന്നെയുണ്ടാകുമെന്നും സഹോദരന്‍ പറഞ്ഞു. രണ്ട് സഹോദരിമാരുടെയും മരണം കുടുംബത്തെ ഏറെ ദുഃഖത്തിലാഴ്‌ത്തി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൂടപ്പിറപ്പുകളെ നഷ്‌ടപ്പെട്ടതിന്‍റെ ആഘാതത്തിലാണ് താനെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച മനു സോഹി പറഞ്ഞു (Jhanak Actor Dolly Sohi).
മരണത്തിന് മുമ്പ് നന്ദി പറഞ്ഞ് ഡോളി: ടെലിവിഷന്‍ ചാനലിലെ ജനക് എന്ന ഷോയിലെ സൃഷ്‌ടി മുഖര്‍ജിയെന്ന് കഥാപാത്രത്തിലൂടെയാണ് ഡോളി പ്രശസ്‌തയായത്. ഏറെ ആരാധകരുള്ള താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റുകള്‍ പങ്കുവയ്‌ക്കാറുണ്ട് (Actor Dolly Sohi Passed Away In Mumbai). സമീപ കാലത്ത് തന്‍റെ രോഗത്തെ കുറിച്ചും ചികിത്സയുടെ ഓരോ ഘട്ടങ്ങളെ കുറിച്ചും താരം ആരാധകരോട് വിവരങ്ങള്‍ പങ്കിട്ടിരുന്നു (Amandeep Sohi Death).
ശരീരത്തിന്‍റെ പ്രതിരോധ ശേഷിയുടെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ച താരം ക്യാന്‍സറുമായുള്ള തന്‍റെ വെല്ലുവിളി നിറഞ്ഞ ജീവിതത്തില്‍ പിന്തുണ നല്‍കിയ മുഴുവന്‍ പേര്‍ക്കും നന്ദി പറയുകയും ചെയ്‌തിരുന്നു (Hindi Television Show Jhanak). ജനകിന് പുറമെ മറ്റ് നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും ഡോളി സജീവ സാന്നിധ്യമായിരുന്നു. കൂടാതെ ബാബി, കലാഷ്, മേരി ആഷിഖി തും സേ ഹി, ഖൂബ് ലാഡി മര്‍ദാനി, ഝാന്‍സി കി റാണി തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട് (Cervical Cancer.).
'കലാശ്' എന്ന പ്രോഗ്രാമിലൂടെയാണ് താരം സിനിമ രംഗത്തേക്ക് ചുവടുവയ്‌ച്ചത്. സിനിമയിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും ജനപ്രിയയായ താരത്തിന്‍റെ വിയോഗത്തില്‍ ദുഃഖത്തിലാണ് ആരാധക ലോകം. അന്‍വീത് ധനോവയാണ് ഡോളിയുടെ ഭര്‍ത്താവ്.