എറണാകുളം: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം. ഒരാഴ്‌ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നത് അടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. കേസ് അന്വേഷണത്തോട് സഹകരിക്കണമെന്നും കേസിന്‍റെ ഭാഗമായി അറസ്‌റ്റ് ചെയ്‌താലും ജാമ്യം അനുവദിക്കണമെന്നും ജസ്‌റ്റിസ് സിഎസ് ഡയസ് നിര്‍ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി കഴിഞ്ഞാല്‍ മൂന്ന് ദിവസം രാവിലെ 9 മണി മുതല്‍ 11 മണിവരെ ചോദ്യം ചെയ്യാം. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് ലക്ഷം രൂപയും തുല്യമായ തുകയ്ക്കുള്ള ആള്‍ജാമ്യത്തിലുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന പരാതികളുടെ കൂട്ടത്തിലാണ് വികെ പ്രകാശിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് യുവ തിരക്കഥാകൃത്ത് രംഗത്ത് എത്തിയത്. കൊല്ലത്തെ ഹോട്ടലില്‍ വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി.
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എത്തിയ തന്നെ മുറിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ 10,000 രൂപ അയച്ചു തന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ വാദത്തിനിടെ ഇക്കാര്യങ്ങളെല്ലാം വികെ പ്രകാശിന്‍റെ അഭിഭാഷകന്‍ നിഷേധിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേസില്‍ പരാതി നല്‍കാനുണ്ടായ കാലതാമസം, ഹര്‍ജിക്കാരന് അയച്ച വാട്‌സ്‌ആപ് സന്ദേശങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ മുമ്പുണ്ടായ സംഭവം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. കസ്‌റ്റഡിയിലെടുത്തത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി നിരസിക്കുകയും ചെയ്‌തു.