ETV Bharat / entertainment

പൊട്ടിച്ചിരിപ്പിക്കാൻ ഷാനിൽ മുഹമ്മദ് ; പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനമായി - Philips and the Monkey pen Director

Director Shanil Muhammed's new movie : ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നർമത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കുന്നത്.

Director Shanil Muhammed new movie  new movie announcement  പുതിയ ചിത്രവുമായി ഷാനിൽ മുഹമ്മദ്  കോമഡി എന്‍റർടെയിനർ
Director Shanil Muhammed new movie
author img

By ETV Bharat Kerala Team

Published : Jan 22, 2024, 2:35 PM IST

'ഫിലിപ്‌സ് ആൻഡ് ദി മങ്കിപെൻ', 'അവിയൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ ഷാനിൽ മുഹമ്മദ് എത്തുന്നു. പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനമായി (Director Shanil Muhammed's new movie). മെലാഞ്ച് ഫിലിം ഹൗസിന്‍റെ ബാനറിൽ എൻ എം ബാദുഷ, അഭിജിത്ത് എം പിള്ള, കുഞ്ഞുണ്ണി സി ഐ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേരോ അഭിനേതാക്കളുടെ വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

തെന്നിന്ത്യന്‍ താരം നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച 'നിഴൽ' എന്ന സിനിമയ്‌ക്ക് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. തീർത്തും ഹ്യൂമറിന് പ്രധാന്യം നൽകിക്കൊണ്ടാണ് സംവിധായകൻ ഷാനിൽ മുഹമ്മദ് പുതിയ ചിത്രം ഒരുക്കുന്നത്.

നവാഗതരായ അലൻ ആൻ്റണി, മാളവിക മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ താരനിർണയം പുരോഗമിക്കുകയാണെന്നാണ് വിവരം. മാർച്ച് അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ജിനു വി നാഥ് ആണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും പ്രൊജക്‌ട് ഡിസൈനറും. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പി ആര്‍ ഒ - പി ശിവപ്രസാദ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.