ETV Bharat / entertainment

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍; കാണാനെത്തി മമ്മൂട്ടി - DIRECTOR SHAFI HEALTH CONDITION

ആന്തരിക രക്‌തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍. നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു.

DIRECTOR SHAFI HEALTH UPDATE  DIRECTOR SHAFI  സംവിധായകന്‍ ഷാഫി  ഷാഫി അതീവ ഗുരുതരാവസ്ഥയില്‍
Director Shafi (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 25, 2025, 12:19 PM IST

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ആന്തരിക രക്‌തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി സിനിമാപ്രവര്‍ത്തകരും ആശുപത്രിയിലുണ്ട്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

നിര്‍മ്മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്‍റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി ഷാഫിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയത്. ഷാഫി സംവിധാനം ചെയ്‌ത നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയവയാണ് അതില്‍ ചിലത്.

Also Read: ഇത്രയും ബഹുമാനം വേണ്ട മമ്മൂട്ടി, ഡാൻസ് മോശമായെങ്കിൽ ക്ഷമിക്കുക.. അദ്ദേഹത്തിന്‍റെ കയ്യും കാലും പിടിച്ചു.. - MAMMOOTTY ABOUT HIS DANCE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.