ETV Bharat / entertainment

'തീർച്ചയായും പ്രതിസന്ധിയുണ്ട്'; ലൈംഗികാരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ജോഷി ജോസഫ് - Joshy Joseph on sexual allegations - JOSHY JOSEPH ON SEXUAL ALLEGATIONS

മലയാള സിനിമയില്‍ പ്രതിസന്ധി ഉണ്ടെന്ന് സംവിധായകന്‍ ജോഷി ജോസഫ്‌. അന്വേഷണ സംഘം തൻ്റെ വീട് സന്ദർശിച്ച് തന്നോട് മൂന്ന് മണിക്കൂർ സംസാരിച്ചതായും ജോഷി ജോസഫ് പറയുന്നു.

JOSHY JOSEPH  SEXUAL ABUSE ALLEGATIONS  MALAYALAM FILM SEXUAL ALLEGATIONS  ജോഷി ജോസഫ്
Joshy Joseph (ANI)
author img

By ETV Bharat Entertainment Team

Published : Aug 30, 2024, 12:32 PM IST

മലയാള സിനിമാ രംഗത്തെ പ്രമുഖർക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകൻ ജോഷി ജോസഫ്. മലയാള സിനിമയില്‍ പ്രതിസന്ധി ഉണ്ടെന്നാണ് ജോഷി ജോസഫ്‌ പറയുന്നത്.

'പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എൻ്റെ വീട് സന്ദർശിച്ചു. ഞങ്ങൾ മൂന്ന് മണിക്കൂർ സംസാരിച്ചു. ഐപിസിയുടെ സെക്ഷൻ 161 വകുപ്പ് പ്രകാരം, ആവശ്യപ്പെടുന്നത് പോലെ, തുടക്കം മുതലുള്ള സംഭവങ്ങളുടെ വിശദമായ വിവരണം ഞാൻ നൽകി. മജിസ്‌ട്രേറ്റിന് മുന്നിൽ, 164 വകുപ്പ് പ്രകാരം മറ്റൊരു മൊഴിയും ഞാൻ നൽകും. തീർച്ചയായും ഇന്ന് മലയാളം സിനിമ ഇൻഡസ്‌ട്രിയിൽ പ്രതിസന്ധിയുണ്ട്.' -ജോഷി ജോസഫ് പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകിയിരുന്നു. ശ്രീലേഖ മിത്രയുടെ പരസ്യമായ ലൈംഗികാരോപണങ്ങളെ തുടർന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്.

2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്‌ത 'പാലേരി മാണിക്യം' എന്ന സിനിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടി തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു എന്നാണ് നടിയുടെ പരാതി. ആദ്യം തൻ്റെ കയ്യിൽ സ്‌പർശിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൈ നീട്ടാൻ ശ്രമിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

'രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'പാലേരി മാണിക്കം' എന്ന സിനിമയിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചു. ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് എന്നെ വിളിച്ചു. ചർച്ചയ്ക്കിടെ അയാൾ എൻ്റെ കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൈ നീട്ടാൻ ശ്രമിക്കുകയും ചെയ്‌തു.

അദ്ദേഹത്തിൻ്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചർച്ചയല്ലെന്നും ലൈംഗിക ഉദ്ദേശത്തോടെയാണെന്നും മനസിലാക്കിയ താൻ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി. അടുത്ത ദിവസം തന്നെ തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നു പറഞ്ഞു. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനാൽ ജോഷി ജോസഫിൻ്റെ സഹായം തേടാൻ നിർബന്ധിതനായി' -ശ്രീലേഖ മിത്ര പറഞ്ഞു.

പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശി എന്ന നിലയിൽ കുറ്റകൃത്യം നടന്ന സമയത്ത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 354 & 354 ബി പ്രകാരമുള്ള കുറ്റത്തിന് രഞ്ജിത്തിനെതിരെ നടപടിയുമായി മുന്നോട് പോകാൻ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.

ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെടുന്ന കേരള ഹൈക്കോടതിയിലെ ഒരു മുൻ ജഡ്‌ജിയുടെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങളിലൂടെ തന്‍റെ അനുഭവം പങ്കിടാൻ അവസരമുണ്ടായി. രഞ്ജിത്ത് ഔദ്യോഗിക സ്ഥാനം വഹിക്കുന്നതിനാൽ ഇത് സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചതായി മനസിലാക്കുന്നു. ഒരു കുറ്റകൃത്യം രജിസ്‌റ്റർ ചെയ്യുന്നതിന് രേഖാമൂലമുള്ള പരാതി ആവശ്യമാണെന്ന് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നുള്ള ചില അഭിപ്രായങ്ങളും തൻ്റെ ശ്രദ്ധയിൽപ്പെട്ടു.

രേഖാമൂലമുള്ള പരാതി അനിവാര്യമാണെന്ന് കേരളത്തിലെ അധികൃതർ സ്വീകരിച്ച പൊതുനിലപാട് കണക്കിലെടുത്ത്, നിങ്ങളുടെ പ്രാദേശിക പരിധിക്കുള്ളിൽ കുറ്റകൃത്യം നടന്നിട്ടുള്ളതിനാൽ നിങ്ങളെ തന്നെ അഭിസംബോധന ചെയ്‌ത് ഇ-മെയിൽ വഴി ഞാൻ ഈ പരാതി സമർപ്പിക്കുന്നു എന്നാണ് പരാതിയുടെ ഉള്ളടക്കം.

Also Read: 'ആദ്യം വളകളില്‍ തൊട്ടു, പിന്നീട് മുടിയിഴകളിലും'; സംവിധായകന്‍ രഞ്‌ജിത്തിനെതിരെ ബംഗാളി നടിയുടെ ഗുരുതര വെളിപ്പെടുത്തല്‍ - Bengali actress against Ranjith

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.