ETV Bharat / entertainment

കറി & സയനൈഡ് സംവിധായകന്‍ ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രം 'ഉള്ളൊഴുക്ക്'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത് - ULLOZHUKKU FIRST LOOK POSTER IS OUT

author img

By ETV Bharat Kerala Team

Published : May 31, 2024, 7:23 PM IST

പാര്‍വതിയും ഉര്‍വശിയുമാണ് ഉള്ളൊഴുക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

DIRECTOR CHRISTO TOMY  ULLOZHUKKU FIRST LOOK POSTER  ഉള്ളൊഴുക്ക്  ഉള്ളൊഴുക്ക് പോസ്‌റ്റർ
'Ullozhukku' first look poster (ETV Bharat)

സുഷിന്‍ ശ്യാമും പാര്‍വതിയും ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ 'രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ഏതെങ്കിലും സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായാണോ, അതോ മറ്റെന്തെങ്കിലുമാണോ ഈ പോസ്റ്റിനു പിന്നില്‍ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ സത്യം ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്നു.

കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി 'കറി & സയനൈഡ്' എന്ന ഡോക്യുമെൻ്ററി സംവിധാനം ചെയ്‌ത ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രമായ 'ഉള്ളൊഴുക്കി'ൻ്റെ പ്രഖ്യാപനത്തിന് മുന്നോടിയായി ഇട്ട പോസ്‌റ്റായിരുന്നു അത്. പാര്‍വതിയും ഉര്‍വശിയും ഒന്നിക്കുന്ന ഉള്ളൊഴുക്കിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു.

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മാക്‌ഗ്‌ഫിന്‍ പിക്ചേഴ്‌സിൻ്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിൻ്റെ സഹനിര്‍മ്മാണം റെവറി എൻ്റർടെയ്ന്‍മെൻസിൻ്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.

അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ

സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്‌സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്‌ടർ: വർഷ വരദരാജൻ, വിഎഫ്എക്‌സ്: ഐഡെൻ്റ് വിഎഫ്എക്‌സ് ലാബ്‌സ്, വിഎഫ്എക്‌സ് സൂപ്പർവൈസേഴ്‌സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്‌സ് മീഡിയ വര്‍ക്ക്‌സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത്.

Also Read: പുഷ്‌പയുടെയും ശ്രീവല്ലിയുടെയും പ്രണയനിമിഷങ്ങള്‍ വീണ്ടും; പുഷ്‌പ 2-വിലെ പുതിയ ഗാനം 'കണ്ടാലോ' പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.