ETV Bharat / entertainment

'പുലർകാലേ പൂ വിളി കേട്ടു '; 'പവി കെയർ ടേക്കറി'ലെ ഓണപ്പാട്ട് പുറത്ത് - Dileep Pavi Caretaker movie song

വിനീത് കുമാർ സംവിധാനം ചെയ്യുന്ന 'പവി കെയർ ടേക്കർ' ഏപ്രിൽ 26ന് തിയേറ്ററുകളിലേക്ക്

MIDHUN MUKUNDAN SONGS  PAVI CARETAKER RELEASE  DILEEP MOVIES  MALAYALAM NEW RELEASES
Pavi Caretaker song
author img

By ETV Bharat Kerala Team

Published : Apr 25, 2024, 1:18 PM IST

ദിലീപിനെ നായകനാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന 'പവി കെയർ ടേക്കർ' സിനിമയിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'പുലർകാലേ പൂ വിളി കേട്ടു' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഓണവും ആഘോഷങ്ങളും പശ്ചാത്തലമാക്കുന്ന ഗാനം മികച്ച പ്രതികരണം നേടുകയാണ്.

വിജയ് യേശുദാസ്, നിത്യ മാമ്മൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് സംഗീതം പകർന്നത് കന്നഡയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ്. ഏതായാലും ഉള്ളം തൊടുന്ന ഓണപ്പാട്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

  • " class="align-text-top noRightClick twitterSection" data="">

അഞ്ച് പുതുമുഖ നായികമാരാണ് 'പവി കെയർ ടേക്കർ' സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. ജൂഹി ജയകുമാർ, ശ്രേയ രുഗ്‌മിണി, റോസ്‌മിൻ, സ്വാതി, ദിലീന രാമകൃഷ്‌ണൻ എന്നിവരാണ് ഈ നായികമാർ. ഏപ്രിൽ 26ന് 'പവി കെയർ ടേക്കർ' തിയേറ്റുകളിൽ എത്തും.

ജോണി ആന്‍റണി, രാധിക ശരത്‌കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്‌ഫടികം ജോർജ് തുടങ്ങിയവരും ഈ സിനിമയിൽ സുപ്രധാന വേഷങ്ങളിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ദിലീപ് തന്നെയാണ് പവി കെയർ ടേക്കർ നിർമിക്കുന്നതും. അനൂപ് പത്മനാഭൻ, കെ പി വ്യാസൻ എന്നിവർ ഈ സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരാണ്.

രാജേഷ് രാഘവനാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്. വിനീത് ശ്രീനിവാസൻ നായകനായ 'അരവിന്ദന്‍റെ അതിഥികൾ'ക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥ രചിച്ച ചിത്രം കൂടിയാണ് 'പവി കെയർ ടേക്കർ'. സനു താഹിർ ഛായാഗ്രാഹകനാകുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ ദീപു ജോസഫ് ആണ്. വിനായക് ശശികുമാറും ഷിബു ചക്രവർത്തിക്ക് പുറമെ ഗാനരചയിതാവായി ഈ സിനിമയുടെ അണിയറയിലുണ്ട്.

'പവി കെയർ ടേക്കർ' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ - നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ - രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്‌ടർ - രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് - സഖി എൽസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് - അജിത് കെ ജോർജ്, സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് - സുജിത് ഗോവിന്ദൻ, കണ്ടന്‍റ് ആൻഡ് മാർക്കറ്റിങ് ഡിസൈൻ - പപ്പെറ്റ് മീഡിയ, പി ആർ ഒ - എ എസ് ദിനേശ്.

ALSO READ: 'ഓരോ സിനിമയ്‌ക്കും അതിന്‍റേതായ ജാതകമുണ്ട്; വിജയ പരാജയങ്ങൾക്ക് ഞാൻ മാത്രമല്ല ഉത്തരവാദി': ദിലീപ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.