ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ജസ്‌പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'. മൈന ക്രിയേഷൻസിന്‍റെ ബാനറിൽ ശിവൻകുട്ടൻ കെഎൻ, വിജയകുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം മെയിൽ റിലീസിന് തയ്യാറെടുക്കുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു.
ഗായത്രി അശോകാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പി'ൽ നായികയായി എത്തുന്നത്. ജോയ് മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്‌ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ, അഞ്ജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം മറ്റ് പ്രമുഖ നടന്മാരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ശിവൻകുട്ടൻ വടയമ്പാടി രചിച്ച കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് വിജു രാമചന്ദ്രൻ ആണ്. അശ്വഘോഷൻ ഛായാഗ്രഹണവും കപിൽ കൃഷ്‌ണ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിജിബാലാണ്.
പ്രൊജക്‌ട് ഡിസൈനർ - എൻ എം ബാദുഷ,കല - കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് പറവൂർ, മേക്കപ്പ് - രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാർ എടപ്പാൾ, സ്റ്റിൽസ് - ശ്രീനി മഞ്ചേരി.