ETV Bharat / entertainment

ഓണം കളറാക്കാനൊരുങ്ങി ആൻ്റപ്പനും പിള്ളേരും; 'ബാഡ് ബോയ്‌സ്' ടീസർ പുറത്ത് - Bad Boys Teaser Out - BAD BOYS TEASER OUT

ഒമർ ലുലു ചിത്രം 'ബാഡ് ബോയ്‌സി'ൻ്റെ ടീസർ റിലീസ് ചെയ്‌തു. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്‍റണി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും.

BAD BOYS MOVIE UPDATE  OMAR LULU MOVIES  DHYAN SREENIVASAN MOVIES  ബാഡ് ബോയ്‌സ് ടീസർ പുറത്ത്
Bad Boys Movie Poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 25, 2024, 1:59 PM IST

ഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്‍റണി, ബിബിൻ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്‌ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്‌സി'ൻ്റെ ടീസർ റിലീസായി. തീർത്തും കളർഫുളായ ചിത്രം ഓണം റിലീസായി തീയേറ്ററുകളിൽ എത്തും. കോമഡിയും, ആക്ഷനും ഒരുപോലെ പാക്ക്ഡായിട്ടാണ് ചിത്രമെത്തുന്നത്.

കോമഡി ഫൺ എന്‍റര്‍ടെയിനറായ ചിത്രം അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അബാം മൂവിസിന്‍റെ 15 -ാമത് ചിത്രമാണ് 'ബാഡ് ബോയ്‌സ്'. ചിത്രത്തിൽ അജു വർഗീസ്, ബാല, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ, വിഷ്‌ണു ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

'അഡാർ ലൗ' എന്ന ഒമർ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് 'ബാഡ് ബോയ്‌സി'ൻ്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്‍റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആൽബിയാണ്. ഡോൺമാക്‌സ് ക്രിയേറ്റീവ് ഡയറക്‌ടറാവുന്ന ചിത്രത്തിൽ അമീർ കൊച്ചിനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം തീയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നിസ്, കാസ്‌റ്റിങ്: വിശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായികുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷെറിൻ സ്‌റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, സിജേഷ് കൊണ്ടോട്ടി, കോസ്‌റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി എം റഫീഖ്, ലിറിക്‌സ്: ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ്: ഉബൈനി യൂസഫ്, സൗണ്ട് മിക്‌സിങ്: അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ: ഫീനിക്‌സ് പ്രഭു, അഷറഫ് ഗുരുക്കൾ, റോബിൻ ടോം, കൊറിയോഗ്രാഫി: അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ ബി ജുബിൻ, അസോസിയേറ്റ് ഡയറക്‌ടർ: സച്ചി ഉണ്ണി കൃഷ്‌ണൻ, ആസാദ് അബ്ബാസ്, കളറിസ്‌റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്‌സ്: പ്ലേ കാർട്ട്, സ്‌റ്റിൽസ്: ജസ്‌റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read: നടിയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്ത് പുറത്തേക്ക്; അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.