ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാർട്നേഴ്‌സ്'. ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തിറങ്ങി. ജൂൺ 28ന് ചിത്രം റിലീസിന് എത്തും.
നവാഗത സംവിധായകനായ നവീൻ ജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഹരിപ്രസാദ് , പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍കോട്- കർണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം.

വിജയ് ആന്‍റണി ചിത്രം 'പിച്ചെെക്കാര'നിലൂടെ അഭിനയ രംഗത്തെത്തിയ സാത്ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്‌ണവി, തെലുഗു താരം മധുസൂദന റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍
ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്‌ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്‌ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു.
ALSO READ: ഇത് വേറെ ലെവല്‍: ആസിഫ് അലി-അമല പോള്‍ ചിത്രം 'ലെവല്‍ ക്രോസ്' തിയേറ്ററുകളിലേക്ക്