ETV Bharat / entertainment

'എന്‍റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു', സാക്ഷിയായി മക്കള്‍; സന്തോഷം പങ്കുവെച്ച് ധർമ്മജൻ ബോൾഗാട്ടി - Dharmajan Bolgatty Wedding - DHARMAJAN BOLGATTY WEDDING

വിവാഹ വാർഷികത്തോടനുബന്ധിച്ച് ഭാര്യയെ വീണ്ടും വിവാഹം ചെയ്‌ത്‌ ധർമ്മജൻ ബോൾഗാട്ടി.

WEDDING ANNIVERSARY  DHARMAJAN BOLGATTY IS MARRIED  WEDDING ANNIVERSARY DAY  വിവാഹിതനായി ധർമ്മജൻ ബോൾഗാട്ടി
Dharmajan Bolgatty and wife (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 7:08 PM IST

എറണാകുളം: 'എന്‍റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു...' നടനും കോമഡി താരവുമായ ധർമ്മജൻ ബോൾഗാട്ടി സോഷ്യൽ മീഡിയയിൽ രാവിലെ കുറിച്ച വാക്കുകളാണിത്. പോസ്റ്റ് കണ്ട് അക്ഷരാർഥത്തിൽ ഫോളോവേഴ്‌സ്‌ ഞെട്ടി. പോസ്റ്റിന്‍റെ ആദ്യ വരികണ്ട് ഞെട്ടിയവർ തുടർന്നുള്ള വരികൾ വായിച്ചപ്പോൾ ഞെട്ടൽ കൗതുകമായി.

വിവാഹ വാർഷികത്തോടനുബന്ധിച്ച് ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്നത് ഞാൻ തന്നെ. എന്തായാലും ധർമ്മജന്‍റെ വിവാഹവാർത്ത സോഷ്യൽ മീഡിയയിലാകെ ചർച്ച ആയിരിക്കുകയാണ്. വിവാഹ വാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിന്‍റെ ഭാഗമായിട്ടാണ് വീണ്ടും ഒരു താലികെട്ടൽ അരങ്ങേറിയത്.

താരത്തിന്‍റെയും ഭാര്യ അനുജയുടെയും വിവാഹ ഫോട്ടോയ്ക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള മലയാള സിനിമയിലെ താരങ്ങൾ അടക്കമുള്ളവരുടെ കമന്‍റുകളുടെ പ്രവാഹമാണ്. 16 വർഷങ്ങൾക്ക് മുൻപ് ഒളിച്ചോടി ഇരുവരും നാട്ടിലെ ഒരു ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതരായിരുന്നു.

പക്ഷെ നിയമപരമായി വിവാഹം രെജിസ്റ്റർ ചെയ്‌തിട്ടുണ്ടായിരുന്നില്ല. നിയമപരമായി ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്‌തു, ഒപ്പം ഒരു ചെറിയ കല്യാണ ചടങ്ങും. ധർമജൻ പ്രതികരിച്ചു.

മക്കളായ വൈഗയുടെയും വേദയുടെയും സാന്നിധ്യത്തിലാണ് ഭാര്യയുടെ കഴുത്തിൽ താരം വീണ്ടും താലി ചാർത്തിയത്. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയുടെ പത്നി മഞ്ജുവാണ് കല്യാണത്തിന്‍റെ ഒന്നാം സാക്ഷി.

ALSO READ: പ്രണയാര്‍ദ്രമായി നൃത്തം ചെയ്‌ത് സോനാക്ഷിയും സഹീറും; വിവാഹ സൽക്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യം ഏറ്റെടുത്ത് ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.