ആരാധകര്‍ ഏറെ കാത്തിരുന്ന രജനീകാന്ത് ചിത്രമാണ് വേട്ടയ്യന്‍. ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മിച്ച് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത ഈ ചിത്രം ഇന്ന് ( ഒക്‌ടോബര്‍ 10) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി.
രജനികാന്തിൻ്റെ ഭാര്യ ലതാ രജനീകാന്ത്, രജനികാന്തിൻ്റെ മകളായ ഐശ്വര്യ രജനീകാന്ത്, സൗന്ദര്യ രജനീകാന്ത്, സംഗീത സംവിധായകൻ അനിരുദ്ധ്, നടൻ ധനുഷ് എന്നിവർ ചെന്നൈയിലെ രോഹിണി തിയേറ്ററിൽ വേട്ടയ്യന്‍ ആദ്യ ഷോ കാണാനെത്തി.
ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയേറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനില്‍ കാണാനാകുന്നത്. ഫഹദും തകര്‍ത്തുവെന്ന് വേട്ടയ്യൻ സിനിമ തിയേറ്ററില്‍ കണ്ടവര്‍ പറയുന്നു.
അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, റാണ ദുഗ്ഗബട്ടി, റിതിക സിങ്, ദുഷാര വിജയന്‍ തുടങ്ങി വമ്പന്‍ താര നിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസ് ചെയ്‌തത്. തമിഴ്‌നാട്ടിൽ ഉടനീളമുള്ള തിയേറ്ററുകളിൽ വേട്ടയ്യന്‍ പ്രദര്‍ശനത്തിന് എത്തി. ആരാധകര്‍ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചുമാണ് ചിത്രത്തിന്‍റെ റിലീസ് ആഘോഷിക്കുന്നത്. അതേ സമയം ചിത്രം ആഗോള തലത്തില്‍ ആഷോഷിക്കുകയാണ് ആരാധകര്‍. ഡാന്‍സ് പെര്‍ഫോമന്‍സുകളും, മ്യൂസിക് പരിപാടികളും, പ്രത്യേക ഫാന്‍സ് ആക്‌റ്റിവിറ്റികളുമൊക്കെ നടക്കുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മനസ്സിലായോ, വേട്ടക്കാരന്‍ വന്താര്‍ എന്നീ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തതാണ്. മാത്രമല്ല ചിത്രത്തില്‍ അനിരുദ്ധിന്‍റെ ചിത്രത്തിലെ പശ്ചാത്തല സംഗീതവും അതി ഗംഭീരമാണെന്നാണ് അഭിപ്രായം.
ഒട്ടേറെ പേരാണ് വേട്ടയ്യന്‍ സിനിമയെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം അറിയിക്കുന്നത്. ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസാണ് എന്നാണ് അഭിപ്രായങ്ങള്‍.
വേട്ടയ്യന്‍ ജയിലര്‍ പോലെ റെക്കോര്‍ഡ് കളക്ഷന്‍ സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്. മുൻകൂറായി രജനികാന്തിന്‍റെ വേട്ടയ്യൻ 40 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.