ETV Bharat / entertainment

റെക്കോര്‍ഡിട്ട് അഡ്വാന്‍സ് ബുക്കിങ്ങ്; ബോക്‌സ് ഓഫീസില്‍ 50 കോടി കടന്ന് 'ദേവര പാര്‍ട്ട് 1' - Devara advance booking open

author img

By ETV Bharat Entertainment Team

Published : 2 hours ago

ഇതുവരെ വിറ്റത് ആറ് ലക്ഷം ടിക്കറ്റുകള്‍. ചിത്രം സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളില്‍ എത്തും. ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്നാണ് പ്രതീക്ഷ

DEVARA MOVIE  JR NTR  ദേവര സിനിമ  ജൂനിയര്‍ എന്‍ ടി ആര്‍ സിനിമ
Devara film poster (ETV Bharat)

ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രം ദേവര പാര്‍ട്ട് വണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സെപ്റ്റംബര്‍ 27 ന് ചിത്രം തിയേറ്ററുകള്‍ എത്താനിരിക്കെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ബോക്‌സ് ഓഫീസില്‍ 50 കോടി കടന്നിരിക്കുകയാണ്. അതിവേഗമാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. ആദ്യ ദിനം മള്‍ട്ടിപ്ലക്‌സുകള്‍ക്ക് 413 രൂപയും സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 295 രൂപയുമായാണ് നിശ്ചിയിച്ചിരിക്കുന്നത്. രണ്ടാം ദിവസം മുതല്‍ യഥാക്രമം 354 രൂപയായും 206.50 രൂപയായും കുറയും.

ഇന്ത്യയില്‍ നിന്ന് മാത്രം 28 കോടിയാണ് ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആറ് ലക്ഷം ടിക്കറ്റുകളാണ് എല്ലാ ഭാഷകളില്‍ നിന്നുമായി ഇതുവരെ വിറ്റഴിച്ചത്. അഡ്വാന്‍സ് ബുക്കിങ്ങ് 100 കോടി കടക്കുമെന്നാണ് സൂചന.

കൊരട്ടല ശിവയും ജൂനിയര്‍ എന്‍ ടി ആറും 'ജനത ഗ്യാരേജി'ന് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ജാന്‍വി കപൂറാണ് നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'. സെയ്‌ഫ് അലിഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'ദേവര'യുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ്. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ആര്‍ ആര്‍ ആര്‍' എന്ന ചിത്രത്തിന്‍റെ ആഗോള വിജയത്തിന് ശേഷം വെള്ളിത്തിരയില്‍ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദേവര. ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു വര്‍ഷത്തിന് ശേഷം ജൂനിയര്‍ എന്‍ ടി ആറിന്‍റെ സോളോ ചിത്രം കൂടിയാണെന്ന പ്രത്യേകതയും ഉണ്ട്.

Also Read:ആറ് വര്‍ഷത്തിന് ശേഷം സോളോ റിലീസ്; 'ദേവര' ഒരു യുദ്ധം തന്നെയായിരിക്കും: കാര്‍ത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.