ETV Bharat / entertainment

വൈകിയെത്തിയ അംഗീകാരത്തിൽ മനം നിറഞ്ഞ്‌ സിബി മലയിൽ - Devadoothan Movie House Full - DEVADOOTHAN MOVIE HOUSE FULL

പ്രളയ സമാനമായ അന്തരീക്ഷത്തിലും പുതിയ ചിത്രത്തിന് കിട്ടുന്നതിനേക്കാൾ വരവേൽപ്പ്. ദേവദൂതന്‍ തിയേറ്ററുകളില്‍ ഹൗസ് ഫുൾ.

DEVADOOTHAN HOUSE FULL IN THEATRES  DIRECTOR SIBI MALAYIL  DEVADOOTHAN MOVIE  സിബി മലയിൽ ദേവദൂതന്‍
DEVADOOTHAN MOVIE HOUSE FULL (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 5:47 PM IST

ദേവദൂതന്‍ തിയേറ്ററുകളില്‍ ഹൗസ് ഫുൾ (ETV Bharat)

എറണാകുളം: വൈകിയെത്തിയ അംഗീകാരത്തിൽ മനം നിറഞ്ഞ്‌ സിബി മലയിൽ. ഏറെ പ്രതീക്ഷയോടെ ഓരോ ഫ്രെയിമും നെയ്തെടുക്കും പോലെ സ്വപ്‌ന പദ്ധതിയായി സിബി മലയിൽ ഒരിക്കൽ ആവിഷ്‌കരിച്ചതാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥ അക്ഷരാർത്ഥത്തിൽ സിബി മലയിലിനെ ഞെട്ടിച്ചുകളഞ്ഞു.

സംഗീതവും സൂപ്പർ നാച്ചുറാലിറ്റിയും ഇമോഷൻസും എല്ലാം ഇടകലരുന്ന അപൂർവ്വ കഥാസംഗ്രഹം. ഓരോ കഥാപാത്ര സൃഷ്‌ടിയിലും സസൂഷ്‌മം ശ്രദ്ധ ചെലുത്തിയ സംവിധായകന് ഉറപ്പുണ്ടായിരുന്നു വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മറക്കാത്ത ഒരു കലാസൃഷ്‌ടി ആയിരിക്കും ദൈവദൂതൻ എന്ന്. നിർമ്മാതാവ് സിയാദ് കോക്കറിനും സിനിമയുടെ ഉള്ളടക്കത്തെ പറ്റി യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

സെവൻ ബെൽസ് എന്ന സംഗീത ആശയം തന്നിലെ സംഗീതജ്ഞനെ വരെ ഞെട്ടിച്ചു കളഞ്ഞു എന്ന് വിദ്യാസാഗർ അഭിപ്രായപ്പെടുകയുണ്ടായി. മലയാള സിനിമയുടെ ചരിത്രത്തിൽ ദേവദൂതനോളം മികച്ച ഫ്രെയിമുകൾ ഉള്ള ഒരു ചിത്രമോ, ദേവദൂതനിലെ പാട്ടുകൾക്ക് പകരം വയ്ക്കാൻ മറ്റൊരു സൃഷ്‌ടിയോ രൂപപ്പെടുത്തിയെടുക്കാൻ ആയിട്ടില്ല എന്നുള്ളതാണ് വാസ്‌തവം.

ചിത്രത്തിന്‍റെ പരിഷ്‌കരിച്ച രൂപം ആധുനിക ടെക്നോളജിയിൽ കണ്ടാസ്വദിച്ച മലയാളികൾ ഓരോ ഫ്രെയിമും മൊബൈൽ ക്യാമറയിൽ പകർത്തി ചില്ലിട്ട് വയ്ക്കാം എന്നാണ് അഭിപ്രായപ്പെട്ടത്. നരസിംഹം എന്ന സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം മോഹൻലാലിന്‍റേതായി പുറത്തിറങ്ങുന്ന ചിത്രം. ക്ലാസിക് ചിത്രമായിരുന്നിട്ടുകൂടി മോഹൻലാൽ ആരാധകർക്ക് വേണ്ടിയാണ് ഒരു ആക്ഷൻ രംഗം പോലും തിരുകിക്കയറ്റിയതെന്ന് സിബി മലയിലിന്‍റെ പിൽക്കാലത്തുള്ള തുറന്നു പറച്ചിൽ.

റിലീസിന് മുമ്പുള്ള പല പ്രദർശനങ്ങളിലും ആർക്കും ഈ ചിത്രം പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീണുപോകുമെന്ന് തോന്നിയതേയില്ല. സ്വന്തം സിനിമ എത്ര മികച്ചതാണെങ്കിലും വലിയ അഭിപ്രായപ്രകടനങ്ങൾ നടത്താത്ത വ്യക്തിത്വമാണ് മോഹൻലാലിന്‍റേത്. പക്ഷേ സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ ശേഷം സിബി മലയിലിനെ കെട്ടിപ്പിടിച്ച് ഇങ്ങനെയൊരു കഥാപാത്രവും സിനിമയും നൽകിയതിന് നന്ദി അറിയിച്ചു.

പക്ഷേ എന്തെന്നറിയില്ല മോഹൻലാൽ സ്റ്റാർഡത്തിന്‍റെ ഉച്ചസ്ഥായിയിൽ, സിബിയുടെ കഴിഞ്ഞ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്. നല്ല സിനിമകൾക്ക് വരവേൽപ്പ് ലഭിക്കുന്ന കാലം. ദേവദൂതൻ ബോക്‌സ്‌ ഓഫിസിൽ ആദ്യദിനം തന്നെ തിരസ്‌കരിക്കപ്പെടുന്നു. ദേവദൂതന്‍റെ പരാജയം തന്നെ മാനസികമായി തകർത്തു കളഞ്ഞു എന്ന് സിബി മലയിൽ പിൽക്കാലത്ത് അഭിപ്രായപ്പെട്ടു. ചിത്രത്തിന്‍റെ പരാജയത്തിനുശേഷം സിനിമാ സംവിധാനം ഉപേക്ഷിച്ചാലോ എന്നുള്ളതായി ചിന്ത.

വീട്ടിൽ തന്നെ ഒതുങ്ങി കൂടിയ ഒരുപാട് നാളുകൾ. പിന്നീട് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയോടെയാണ് ദിലീപ് ചിത്രം ഇഷ്‌ടം സംവിധാനം ചെയ്യാനായി വീണ്ടും മുന്നോട്ടുവരുന്നത്. കഴിഞ്ഞവർഷം മോഹൻലാൽ ചിത്രം സ്‌ഫടികം റീമാസ്റ്റർ ചെയ്‌ത്‌ റിലീസിന് എത്തിയത് വലിയ വിജയമായിരുന്നു. അത്തരം ഒരു ഘടകം മുന്നിൽകണ്ടാണ് പരാജയപ്പെട്ടെങ്കിലും പിൽക്കാലത്ത് ജനപ്രിയമായ ചിത്രവും തിയറ്ററിലെത്തിക്കാൻ അണിയറ പ്രവർത്തകർ മുതിരുന്നത്.

പ്രളയ സമാനമായ അന്തരീക്ഷത്തിലും ഒരു പുതിയ ചിത്രത്തിന് കിട്ടുന്നതിനേക്കാൾ വരവേൽപ്പ് ദേവദൂതന് ലഭിക്കുന്നു. തിയേറ്ററുകൾ ഹൗസ് ഫുൾ. ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിൽ മിക്ക ഷോകളും ഇന്നും ഫുള്ളാണ്. ചിത്രം കഴിഞ്ഞ ശേഷവും എന്‍റെ ക്രെഡിറ്റിൽ പോകുന്ന ഗാനം ആസ്വദിക്കുന്ന പ്രേക്ഷകരെ കണ്ട് അണിയറപ്രവർത്തകർ അമ്പരന്നു.

എന്തായാലും സിനിമയുടെ വിജയം നേരിട്ട് കാണാൻ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളിൽ അണിയറ പ്രവർത്തകർ നേരിട്ട് എത്തി പ്രേക്ഷകരോട് നന്ദി പറഞ്ഞു. സംവിധായകൻ സിബി മലയിൽ നിർമാതാവ് സിയാദ് കോക്കർ നടൻ വിനീത് തുടങ്ങിയവരാണ് തിയേറ്ററുകളിൽ എത്തി പ്രേക്ഷകരുടെ സന്തോഷം നേരിട്ട് തൊട്ടറിഞ്ഞത്.

ALSO READ: ചെമ്മീൻ ചിത്രീകരണം; സത്യൻ മാഷിനെ തേടിയെത്തിയത് രണ്ട് അപകടങ്ങൾ: ഓര്‍മകളില്‍ മകന്‍ സതീഷ് സത്യന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.