ETV Bharat / entertainment

സ്റ്റൈലിഷ് ലുക്കിൽ മുംബൈ വിമാനത്താവളത്തിലെത്തി ദീപിക പദുകോൺ - Deepika Padukone At Mumbai Airport

ദീപികയെ മുംബൈ വിമാനത്താവളത്തിൽ ഡ്രോപ്പ് ചെയ്‌ത് രൺവീർ സിങ്.

Deepika Padukone  Ranveer singh  ദീപിക പദുകോൺ  രൺവീർ സിങ് Deepika Padukone At Mumbai Airport   ദീപിക പദുകോൺ മുംബൈ വിമാനത്താവളത്തിൽ
Ranveer Singh Drops Deepika Padukone At Mumbai Airport
author img

By ETV Bharat Kerala Team

Published : Mar 10, 2024, 1:30 PM IST

റെ ആരാധകരുള്ള ബോളിവുഡിലെ താരദമ്പതികളാണ് രൺവീർ സിങ്ങും (Ranveer Singh) ദീപിക പദുകോണും (Deepika Padukone). ഇരുവരെയും മുംബൈ വിമാനത്താവളത്തിൽ (Mumbai Airport) നിന്ന് പിടികൂടിയിരിക്കുകയാണ് പാപ്പരാസികൾ. ഒരു നീല സെഡാനിലാണ് ദീപിക ഇന്ന് വിമാനത്താവളത്തിലെത്തിയത്. ദീപികയുടെ ഭർത്താവും നടനുമായ രൺവീർ സിങ് കാറിനുള്ളിൽ തന്നെ ഇരിക്കുന്നതും കാണാം.

ഓവർസൈസ്‌ഡ് ബ്രൗൺ സ്വെറ്ററും (oversized brown sweater) നീല ഡെനിം ട്രൗസറും (blue denim trousers) ബ്രൗൺ ബൂട്ടുകളുമാണ് (brown boots) ദീപിക ധരിച്ചിരുന്നത്. മിനമൽ മേക്കപ്പും ടൈറ്റ് പോണിടെയ്‌ൽ ഹെയർസ്റ്റൈലും സ്റ്റൈലിഷ് ബ്ലാക്ക് സൺഗ്ലാസുകളും ദീപികയുടെ ലുക്ക് കംപ്ലീറ്റാക്കി. കഴിഞ്ഞ കുറച്ച് ദിവസം മുൻപ് ഇരുവരും മാതാപിതാക്കളാകാൻ പോകുന്നുവെന്ന് രൺവീർ സിങ് വെളിപ്പെടുത്തിയിരുന്നു. തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ദീപികയും രൺവീറും ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.

കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാക്ക്‌​​ഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് ​കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു.

നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ഇരുവരും വിവാഹിതരായത്. ദീപിക പദുകോൺ ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാപ്പരാസികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികൾ തന്നെ വാർത്ത സ്ഥിരീകരിച്ചത്.

അടുത്തിടെ ലണ്ടനിലെ 77-ാമത് ബാഫ്‌ത പുരസ്‌കാര ചടങ്ങിൽ അവതാരകയായി ദീപിക എത്തിയിരുന്നു. അവാർഡ് ദാന ചടങ്ങിൽ സബ്യസാചി മുഖർജി ഡിസൈൻ ചെയ്‌ത സാരിയിൽ എത്തിയ ദീപിക തന്‍റെ വയറു മറയ്ക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഊഹാപോഹങ്ങൾ ആരംഭിച്ചത്.

ഇതിന് പുറമെ കഴിഞ്ഞ മാസം ഒരു അന്താരാഷ്ട്ര പോർട്ടലിന് നൽകിയ അഭിമുഖത്തിൽ രക്ഷാകർത്വത്തെ കുറിച്ച് ആവേശത്തോടെ ദീപിക സംസാരിക്കുകയും ചെയ്‌തിരുന്നു. ഞാനും രൺവീറും കുട്ടികളെ വളരെയധികം ഇഷ്‌ടപ്പെടുന്നു. സ്വന്തമായി കുടുംബം ആരംഭിക്കുന്ന ദിവസത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും ദീപിക പറഞ്ഞിരുന്നു.

2013 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത രാം ലീല എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് രൺവീറും ദീപികയും തമ്മിൽ പ്രണയത്തിലാകുന്നത്. ആറ് വർഷത്തിന് ശേഷം ഇറ്റലിയിൽ വച്ചായിരുന്നു വിവാഹം.

Also read: സെപ്റ്റംബറിൽ കുഞ്ഞു ജനിക്കും; ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ദീപിക പദുകോണും രൺവീർ സിംഗും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.