ചലച്ചിത്ര, ടെലിവിഷൻ താരം ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ടിനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "I am In" എന്ന ഹൊറർ ത്രില്ലർ ചിത്രത്തിൻ്റെ പൂജാകർമ്മം ഇടപ്പള്ളി സെൻ്റ് ജൂഡ് പള്ളി ഹാളിൽ നടന്നു. റൈറ്റ് മൂവീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്രീജിത്ത് രവി, മാല പാർവതി, ടി ജി രവി, ക്രിസ് വേണുഗോപാൽ, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
സാറ മാർഷൽ എന്ന നായിക കഥാപാത്രത്തെയാണ് ഡയാന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം പീരുമേട്, തൊടുപുഴ എന്നീ ഭാഗങ്ങളിലായി ഉടൻ ആരംഭിക്കുന്നതാണ്.
ഛായഗ്രഹണം - മെൽവിൻ കുരിശിങ്കൽ, എഡിറ്റർ - അലക്‌സ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി ഏലൂർ, ബാക്ക് ഗ്രൗണ്ട് സ്കോർ - ഷഫീഖ് റഹ്മാൻ, മേക്കപ്പ് - രാജീവ് അങ്കമാലി, ആർട്ട്-പ്രദീപ് എംവി, പി ആർ ഒ - എഎസ് ദിനേശ്.