ETV Bharat / entertainment

രഞ്‌ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി; മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍ - Sexual assault against Ranjith - SEXUAL ASSAULT AGAINST RANJITH

രഞ്‌ജിത്തിനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍. പേര് വെളിപ്പെടുത്താതെ പലരും വിളിച്ച് തന്നെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് യുവാവ്.

COMPLAINANT PRESSURED  RANJITH SEXUAL ASSAULT CASE  രഞ്‌ജിത്ത്  ലൈംഗികാതിക്രമം
Complainant pressured in Ranjith case (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 30, 2024, 9:34 AM IST

Updated : Aug 30, 2024, 11:40 AM IST

കോഴിക്കോട്: സംവിധായകൻ രഞ്‌ജിത്തിനെതിരെ ലൈംഗിക അതിക്രമ വെളിപ്പെടുത്തൽ നടത്തിയ കോഴിക്കോട് സ്വദേശിക്ക് പരാതി പിൻവലിക്കാൻ സമ്മർദ്ദം. തനിക്കുമേൽ കടുത്ത സമ്മർദ്ദം ഉണ്ടെന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ പറഞ്ഞു. പേര് വെളിപ്പെടുത്താതെയാണ് പലരും വിളിക്കുന്നതെന്നും തന്നെ സമ്മർദ്ദത്തിലാക്കുകയാണെന്നും സജീർ ഇടിവി ഭാരതിനോട് പറഞ്ഞു.

"പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കും. ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി, നഗ്ന ഫോട്ടോ എടുത്തു എന്നതാണ് രഞ്ജിത്തിനെതിരെയുള്ള പരാതി. എന്‍റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ നടിക്ക് അയച്ചുകൊടുത്തു.

കോഴിക്കോട്ടെ സിനിമാ ലൊക്കേഷനിൽ വെച്ചാണ് സംവിധായകനെ പരിചയപ്പെട്ടത്. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ എനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശം അയക്കാന്‍ ആവശ്യപ്പെട്ടു.

ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ എന്നോട് ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ എന്നോട് പുറകു വശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു. മുറിയിലെത്തിയപ്പോൾ എനിക്ക് മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു,.പിന്നീട് വിവസ്ത്രനാക്കി, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി." -സജീര്‍ പറഞ്ഞു.

Also Read: 'ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി, മദ്യം നല്‍കി വിവസ്‌ത്രനാക്കി'; രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് - Man Files Case Against Ranjith

Last Updated : Aug 30, 2024, 11:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.