ETV Bharat / entertainment

'വെള്ളിമൂങ്ങ' സമ്മാനിച്ച സംവിധായകൻ, പ്രിയപ്പെട്ട ഛായാഗ്രാഹകൻ; ജിബു ജേക്കബ് മനസ് തുറക്കുന്നു - Jibu Jacob interview - JIBU JACOB INTERVIEW

പൃഥ്വിരാജ് ചിത്രം 'സ്റ്റോപ്പ് വയലൻസി'ലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ജിബു ജേക്കബ് ആദ്യമായി സംവിധാനക്കുപ്പായം അണിയുന്നത് 'വെള്ളിമൂങ്ങ'യിലൂടെയാണ്. തന്‍റെ പുതിയ സിനിമാവിശേഷങ്ങൾ ഇടിവി ഭാരതുമായ പങ്കുവയ്‌ക്കുകയാണ് ജിബു ജേക്കബ്

CINEMATOGRAPHER DIRECTOR JIBU JACOB  JIBU JACOB MOVIES  VELLIMOONGA DIRECTOR JIBU JACOB  JIBU JACOB ABOUT MOVIES
JIBU JACOB
author img

By ETV Bharat Kerala Team

Published : Apr 7, 2024, 3:43 PM IST

ജിബു ജേക്കബ് ഇടിവി ഭാരതിനോട്

'വെള്ളിമൂങ്ങ' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ജിബു ജേക്കബ്. അതുവരെ ഛായാഗ്രാഹകൻ എന്ന ലേബലിൽ മാത്രം അറിയപ്പെട്ടിരുന്ന ജിബു 'വെള്ളിമൂങ്ങ'യ്‌ക്ക് പിന്നാലെ വീണ്ടും പലവട്ടം സംവിധാനക്കുപ്പായം അണിഞ്ഞു. 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'ആദ്യരാത്രി', 'എല്ലാം ശരിയാകും', 'മേ ഹൂം മൂസ' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ പിറന്ന സിനിമകൾ.

എകെ സാജൻ സംവിധാനം ചെയ്‌ത പൃഥ്വിരാജ് ചിത്രം 'സ്റ്റോപ്പ് വയലൻസി'ന്‍റെ ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് സ്വതന്ത്ര ഛായാഗ്രഹനായി ജിബു ജേക്കബ് മാറുന്നത്. പിന്നീട് ഒരുപിടി നല്ല മലയാളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായി. ചില സിനിമകളിൽ മുഖം കാണിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ തന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് ജിബു ജേക്കബ്.

ഛായാഗ്രഹനായി മലയാള സിനിമയിൽ തുടരാൻ തന്നെയായിരുന്നു തനിക്ക് ഏറെ ഇഷ്‌ടമെന്ന് ജിബു ജേക്കബ് പറഞ്ഞു. വളരെ യാദൃശ്ചികമായി സംവിധായകനായ വ്യക്തിയാണ് താൻ. സുഹൃത്തായ ജോജിയുമൊത്ത് ഒരു സിനിമയുടെ ആശയം രൂപപ്പെടുത്തുന്നു. നിരവധി സംവിധായകരെയും നിർമാതാക്കളെയും ചിത്രത്തിന്‍റെ ആശയവുമായി സമീപിക്കുകയും ചെയ്‌തു.

നിരവധി സംവിധായകർ ആശയം തിരസ്‌കരിച്ചതോടെയാണ് സ്വന്തമായി സംവിധാനം ചെയ്യാൻ തീരുമാനമെടുക്കുന്നത്. ആ ചിത്രമാണ് വെള്ളിമൂങ്ങ. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് ജിബു ജേക്കബ് തന്‍റെ എല്ലാ സിനിമകളും അണിയിച്ചൊരുക്കുന്നത്.

ഈ ലോകത്ത് ഹാസ്യം ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച സിനിമ ഒരുക്കുന്നതിന്‍റെ മികച്ച ഘടകം നല്ല ഹാസ്യമുള്ള ആശയം രൂപപ്പെടുത്തുക എന്നുള്ളത് തന്നെ. സിനിമയിലെ ഇമോഷണൽ രംഗങ്ങൾ കണ്ട് കരയുന്നതിനേക്കാൾ നല്ലത് സിനിമ കണ്ടു ചിരിച്ചു തിയേറ്ററിന് പുറത്തേക്ക് വരുക എന്നുള്ളതാണ്. ഈ ഫോർമുലയാണ് വെള്ളിമൂങ്ങ സംവിധാനം ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ഘടകം.

ആക്ഷൻ സിനിമകളിലൂടെ കരിയർ ആരംഭിച്ച തനിക്ക് ഹാസ്യാത്മകമായി കഥ പറയുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ ആയിരുന്നു ഇഷ്‌ടമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിൽ തന്നെ ഏറ്റവും അധികം സ്വാധീനിച്ച കലാകാരൻ ഗുരുനാഥൻ കൂടിയായ സാലു ജോർജാണെന്ന് ജിബു ജേക്കബ് പറഞ്ഞു. സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹത്തിന് മികച്ച ജ്ഞാനമുണ്ട്.

അത്തരത്തിലുള്ള ഒരു കലാകാരന്‍റെ രീതികളെ സ്വന്തം ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കാറുണ്ടെന്നും ജിബു ജേക്കബ് പറഞ്ഞു. സാലു ജോർജ് ഭാഗമാകുന്ന സിനിമകളിൽ എല്ലാ ജോലികളും എല്ലാവരും ചെയ്‌തിരിക്കണമെന്ന കർശന നിർദേശം ഉണ്ടായിരുന്നു. മറ്റു കാര്യങ്ങൾ പഠിക്കുന്നതിന് ഇത്തരം കർക്കശം നല്ലതാണ്.

മറ്റു ഭാഷകളിലും താൻ വർക്ക് ചെയ്‌തിട്ടുണ്ടെങ്കിലും മലയാള സിനിമയെ വ്യത്യസ്‌തമാക്കുന്നത് ഈ വേർതിരിവില്ലായ്‌മ തന്നെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയകാലത്തെക്കാൾ ഇപ്പോൾ കൂടുതൽ മലയാള സിനിമകൾ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്, പ്രത്യേകിച്ചും അന്യഭാഷയിലേക്ക്. കഴിഞ്ഞ കുറച്ചുകാലത്തെ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഭാഷ തന്നെയായിരുന്നു ഒരു പ്രശ്‌നം. മനസിലാക്കാൻ ബുദ്ധിമുട്ടേറിയ ഒരു ഭാഷയാണ് നമ്മുടേത്. എന്നാൽ ഒടിടി പോലുള്ള സംവിധാനങ്ങൾ മലയാളഭാഷ സിനിമയെ പരിപോഷിപ്പിക്കുന്നുണ്ടെന്നും ജിബു ജേക്കബ് കൂട്ടിച്ചേർത്തു.

ALSO READ: സിനിമയേക്കാൾ ആരാധകരേറെയായി ഞങ്ങളുടെ ഇന്‍റർവ്യൂകൾക്ക്; 'വർഷങ്ങൾക്കു ശേഷം' വിശേഷങ്ങളുമായി സംവിധായകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.