ETV Bharat / entertainment

ഓസ്‌കറില്‍ ആദ്യമുത്തം; ഓപ്പണ്‍ഹൈയ്‌മറിലെ 'നോളന്‍ എഫക്‌ട്'

ഓസ്‌കറില്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹൈയ്‌മറിന് നിരവധി പുരസ്‌കാരങ്ങൾ. മികച്ച സംവിധായകന്‍, മികച്ച ചിത്രം, മികച്ച നടന്‍, മികച്ച സഹനടന്‍ തുടങ്ങി 7 നേട്ടങ്ങള്‍.

Christopher Nolan  oscars 2024  Oppenheimer  ക്രിസ്റ്റഫര്‍ നോളന്‍ ഓസ്‌കര്‍ 2024
christopher-nolan-wins-his-first-oscar-for-oppenheimer
author img

By ETV Bharat Kerala Team

Published : Mar 11, 2024, 11:36 AM IST

ഹൈദരാബാദ് : സിനിമയെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ആസ്വാദകരുടെ പ്രിയപ്പെട്ട ഹോളിവുഡ് സംവിധായകന്‍. വിഷയത്തിലെയും മേക്കിങ്ങിലെയും സങ്കീര്‍ണതയാണ് ക്രിസ്റ്റഫര്‍ നോളനെന്ന സംവിധായകനെ ശ്രദ്ധേയനാക്കുന്നത്. സിനിമയില്‍ സസ്‌പെന്‍സും ട്വിസ്റ്റുകളും നോളന് നിര്‍ബന്ധമാണ്.

നോളന്‍റെ സിനിമകള്‍ മനസിലാകണമെങ്കില്‍ മൂന്ന് തവണയെങ്കിലും കാണണം എന്ന് സിനിമ ലോകത്ത് ചില അടക്കംപറച്ചിലുകള്‍ ഉണ്ടെന്നതും വാസ്‌തവം. എന്നാല്‍ ഇത്തരക്കാരോട്, 'കഥയില്‍ തെല്ലൊരു സങ്കീര്‍ണത കൊണ്ടുവരുന്നതിലാണ് ഫിലിം മേക്കിന്‍റെ രസമിരിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' -എന്നതാണ് നോളന്‍റെ മറുപടി.

എക്‌സൈറ്റിങ് ഫാക്‌ടറുകള്‍ നോളന്‍റെ സിനിമകളില്‍ അവിഭാജ്യ ഘടകമാണ്. കാണുന്നവന്‍റെ തലപുകയ്‌ക്കുന്ന 'നോളന്‍ എഫക്‌ട്', സിനിമ എന്നത് ആദ്യ കാഴ്‌ചയില്‍ കാണുന്നവരെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നതാകണം എന്ന പക്ഷക്കാരനാണ് നോളന്‍.

ദശാബ്‌ദങ്ങള്‍ പിന്നിട്ട കരിയര്‍. ഇന്‍സെപ്‌ഷന്‍, മെമെന്‍റോ തുടങ്ങി കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലറുകള്‍ മുതല്‍ ദി ഡാര്‍ക് നൈറ്റ്, ഇന്‍റര്‍സ്റ്റെല്ലാര്‍ എന്നീ ഇതിഹാസ ബ്ലോക്ക്‌ബസ്റ്റര്‍ വരെ 'നോളനിസ'ത്തിന്‍റെ സത്ത ഒട്ടും ചോര്‍ന്ന് പോകാത്ത ചിത്രങ്ങളാണ്. നോളന്‍ ചിത്രങ്ങളോട് ഒരുവശത്ത് മുഖം തിരിക്കുന്നുണ്ടെങ്കില്‍ മറുവശത്ത് അദ്ദേഹവും അദ്ദേഹത്തിന്‍റെ സിനിമകളും ആഘോഷിക്കപ്പെടുകയാണ്. അത് എത്തി നില്‍ക്കുന്നതാകട്ടെ 96-ാമത് ഓസ്‌കര്‍ വേദിയിലും.

മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച നടന്‍, സഹനടന്‍ എന്നിങ്ങനെ ഏഴ് പുരസ്‌കാരങ്ങളാണ് നോളന്‍റെ ഏറ്റവും പുതിയ ചിത്രം ഓപ്പണ്‍ഹൈയ്‌മര്‍ വാരിക്കൂട്ടിയത്. ആഗോള തലത്തില്‍ ബോക്‌സോഫിസ് ഹിറ്റായിരുന്നു ഓപ്പണ്‍ഹൈയ്‌മര്‍. ആറ്റംബോംബിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈയ്‌മറിന്‍റെ ജീവിതം പറഞ്ഞ ചിത്രത്തിലൂടെ ക്രിസ്റ്റഫര്‍ നോളന്‍ തന്‍റെ ആദ്യ ഓസ്‌കറില്‍ മുത്തമിടുകയായിരുന്നു (Christopher Nolan wins his first Oscar for Oppenheimer).

Also Read: ഓപ്പൺഹൈമറായി അത്യു​ഗ്രൻ പ്രകടനം; ഓസ്‌കറിൽ മുത്തമിട്ട് കിലിയൻ മർ‌ഫി

'ഞാന്‍ ഇതുവരെ ചെയ്‌തിട്ടുള്ളതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രൊജക്‌ട്' -ഓപ്പണ്‍ഹൈയ്‌മറിനെ കുറിച്ച് നോളന്‍ പറയുന്നത് ഇങ്ങനെ. ചലച്ചിത്ര നിര്‍മാണം എന്നത് നിരവധി ജീവിതങ്ങള്‍ ജീവിക്കാന്‍ ഭാഗ്യം ലഭിക്കുന്ന ഒരു ജീവിതമാണ് എന്ന് ഹോളിവുഡിലെ വിഖ്യാതനായ സംവിധായകന്‍ പറയുമ്പോള്‍ അതിന് ഒറ്റ അര്‍ഥമേയുള്ളൂ, ഓപ്പണ്‍ഹൈയ്‌മറായും മെമെന്‍റോയിലെ ആന്‍റിറോഗ്രേഡ് അംനീഷ്യ ബാധിച്ച ലെനാര്‍ഡ് ഷെല്‍ബി ആയും ഇന്‍സെപ്‌ഷനിലെ ഡോം കോബ് ആയും ഇതിനോടകം നോളന്‍ ജീവിച്ചു കഴിഞ്ഞു എന്ന്. തന്‍റെ കഥാപാത്രങ്ങളത്രയും തന്നെ ആഴത്തില്‍ സ്‌പര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വയ്‌ക്കുകയാണ് നോളന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.