ETV Bharat / entertainment

ചിയാന്‍ വിക്രമിന്‍റെ 'തങ്കലാന്' യു/എ സർട്ടിഫിക്കേഷൻ; ചിത്രം ഓഗസ്റ്റ് 15-ന് ആഗോള റിലീസ് - UA certification for Tangalaan - UA CERTIFICATION FOR TANGALAAN

ചിയാന്‍ വിക്രമിനെ പ്രധാന കഥാപാത്രമാക്കി സംവിധായകൻ പാ രഞ്ജിത്ത് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം തങ്കലാന് യു/എ സർട്ടിഫിക്കേറ്റ്

TANGALAAN MOVIE RELEASE  CHIYAAN VIKRAM MOVIE  തങ്കലാന്‍ സിനിമ റിലീസ്  ചിയാന്‍ വിക്രം തങ്കലാന്‍
Thangalaan Movie Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 29, 2024, 4:37 PM IST

സൂപ്പർതാരം ചിയാന്‍ വിക്രമിനെ പ്രധാന കഥാപാത്രമാക്കി സംവിധായകൻ പാ രഞ്ജിത്ത് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം തങ്കലാന്‍റെ സർട്ടിഫിക്കേഷൻ പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിൽ ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

കേരളത്തിൽ വമ്പൻ റിലീസായാണ് തങ്കലാൻ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമിച്ച ഈ ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് കേന്ദ്ര സ്ത്രീ കഥാപാത്രങ്ങൾ.

പശുപതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്‌കുമാർ ആണ് സംഗീത സംവിധായകൻ. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്.

കുറച്ചു ദിവസങ്ങള്‍ മുമ്പ് റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ ട്രെയ്‌ലെർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ. പിആർഒ- ശബരി.

Also Read : നാടോടി സംഗീതത്തിൻ്റെ ആഘോഷമായി 'മിനിക്കി മിനിക്കി'; 'തങ്കലാനി'ലെ ആദ്യ ഗാനമെത്തി - Thangalaan First Single out

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.