ETV Bharat / entertainment

ചിരഞ്ജീവിയുടെ 'വിശ്വംഭര' ഷൂട്ടിങ് പുരോഗമിക്കുന്നു; ഹൈദരാബാദിൽ പുതിയ ഷെഡ്യൂളിന് തുടക്കം - Vishwambhara Movie update

author img

By ETV Bharat Kerala Team

Published : Apr 3, 2024, 12:29 PM IST

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഫാന്‍റസി അഡ്വഞ്ചർ സിനിമയിൽ തൃഷയാണ് നായിക

CHIRANJEEVI VISHWAMBHARA MOVIE  VISHWAMBHARA MOVIE ACTION SCHEDULE  VISHWAMBHARA SHOOTING IN HYDERABAD  CHIRANJEEVI TRISHA MOVIE
VISHWAMBHARA

തെലുഗു മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി 'ബിംബിസാര' ഫെയിം വസിഷ്‌ഠ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വിശ്വംഭര'. ഈ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഫാന്‍റസി അഡ്വഞ്ചർ സിനിമയുടെ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ചു. ഹൈദരാബാദിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.

ഒരു ഗാനം, ആക്ഷൻ ബ്ലോക്ക് എന്നിവയുടെ ചിത്രീകരണത്തിന് പിന്നാലെയാണ് ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നത്. ഹൈദരാബാദിലെ അലൂമിനിയം ഫാക്‌ടറിയിൽ ഫൈറ്റ് മാസ്റ്റേഴ്‌സ് ജോഡികളായ രാം-ലക്ഷ്‌മണിൻ്റെ മേൽനോട്ടത്തിൽ ചിരഞ്ജീവിയും എതിരാളികളും തമ്മിലുള്ള തീവ്രമായ ആക്ഷൻ സീക്വൻസാണ് നിലവിൽ ചിത്രീകരിക്കുന്നത്. വലിയ ക്യാൻവാസിൽ ചിത്രീകരിക്കുന്ന ഈ ആക്ഷൻ സീക്വൻസ് തിയേറ്ററുകളിൽ കാണികൾക്ക് ഒരു പ്രത്യേക അനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് ഈ ഫാന്‍റസി സിനിമ നിർമിക്കുന്നത്. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് 'വിശ്വംഭര'. അടുത്ത വർഷം (2025) ജനുവരി 10ന് സംക്രാന്തി റിലീസായി ഈ ചിത്രം തിയേറ്ററുകളിലെത്തും.

തെന്നിന്ത്യയുടെ സൂപ്പർ താരം തൃഷ കൃഷ്‌ണനാണ് ഈ സിനിമയിൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. 2006 ൽ പുറത്തിറങ്ങിയ 'സ്റ്റാലിൻ' എന്ന ചിത്രത്തിന് ശേഷം ചിരഞ്ജീവിയും തൃഷയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അതേസമയം ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയ 'ബിംബിസാര' എന്ന ചിത്രത്തിന് ശേഷം വസിഷ്‌ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'വിശ്വംഭര'.

നവംബർ അവസാന വാരത്തിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 13 കൂറ്റൻ സെറ്റുകളാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായ് അണിയറ പ്രവർത്തകർ ഹൈദരാബാദിൽ സ്ഥാപിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി വേഷമിടുന്നത് എന്നതും ആ സിനിമയുടെ പ്രധാന ആകർഷണമാണ്. ചിരഞ്ജീവി നായകനായ 'ജഗദേക വീരുഡു അതിലോക സുന്ദരി' (Jagadeka Veerudu Athiloka Sundari) പോലെ മറ്റൊരു ഫാന്‍റസി എന്‍റർടെയ്‌നർ തന്നെയാകും വിശ്വംഭര എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഛോട്ടാ കെ നായിഡുവാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമിറെഡിയും ചേർന്ന് നിർവഹിക്കുന്നു. ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് എം എം കീരവാണിയാണ്.

പ്രൊഡക്ഷൻ ഡിസൈനർ : എ എസ് പ്രകാശ്, ലൈൻ പ്രൊഡ്യൂസർ : റാമിറെഡ്ഡി ശ്രീധർ റെഡി, സംഭാഷണം : സായി മാധവ് ബുറ, വസ്‌ത്രാലങ്കാരം: സുമിത കൊനിഡേല, തിരക്കഥ അസോസിയേറ്റ്‌സ് : ശ്രീനിവാസ് ഗവിറെഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, പിആർഒ : ശബരി എന്നിവരാണ് 'വിശ്വംഭര' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: ചിരഞ്ജീവിയുടെ ഫാന്‍റസി ചിത്രം 'വിശ്വംഭര'യിൽ നായികയായി തൃഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.