തെലുഗു സൂപ്പര്‍താരം ചിരഞ്‌ജീവിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് തെലുഗു ചിത്രമാണ് 'വിശ്വംഭര'. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ചിരഞ്‌ജീവിയ്‌ക്ക് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് 'വിശ്വംഭര' ടീം. ചിരഞ്‌ജീവിയുടെ 69-ാം ജന്മദിനത്തില്‍ 'വിശ്വംഭര'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
![Chiranjeevi starring Vishwambhara Vishwambhara first look unveiled Vishwambhara Birthday ചിരഞ്‌ജീവി](https://etvbharatimages.akamaized.net/etvbharat/prod-images/22-08-2024/kl-ekm-01-vinayak-script_22082024111103_2208f_1724305263_886.jpeg)
വസിഷ്‌ഠ ആണ് സിനിമയുടെ സംവിധാനം. ഫാന്‍റസി ആക്ഷൻ അഡ്വെഞ്ചർ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സോഷ്യോ- ഫാന്‍റസി എന്‍റര്‍ടെയിനറായാണ് സംവിധായകന്‍ ചിത്രം ഒരുക്കുന്നത്. മികച്ച വിഎഫ്‌എക്‌സ്, മികച്ച ആക്ഷൻ രംഗങ്ങൾ, ഹൃദയസ്‌പര്‍ശിയായ ഡ്രാമ എന്നിവയാല്‍ സമ്പന്നമാണ് 'വിശ്വംഭര' എന്നാണ് റിപ്പോര്‍ട്ടുകള്‍. 'ബിംബിസാര' എന്ന ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രമായിരുന്നു വസുഷ്‌ഠയുടെ അരങ്ങേറ്റ ചിത്രം.
തൃഷ കൃഷ്‌ണൻ, കുനാൽ കപൂർ, അഷിക രംഗനാഥ്, ഇഷ ചൗള, സുർഭി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. 2025 ജനുവരി 10ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും. യുവി ക്രിയേഷൻസിന്‍റെ ബാനറില്‍ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.
ഛോട്ടാ കെ നായിഡു ഛായാഗ്രഹണവും കോട്ടഗിരി വെങ്കടേശ്വര റാവു ചിത്രസംയോജനവും നിര്‍വഹിക്കും. ഓസ്‌കര്‍ പുരസ്‌കാര ജേതാവ് എംഎം കീരവാണി ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക. പ്രൊഡക്ഷൻ ഡിസൈനർ - എഎസ് പ്രകാശ്, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: ചിരഞ്ജീവിയുടെ 'വിശ്വംഭര'യിൽ അഷിക രംഗനാഥും ; പോസ്റ്റർ പുറത്ത് - Ashika Ranganath in Vishwambhara