'പുഷ്‌പ 2 ദി റൂള്‍' പ്രീമിയര്‍ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്‍ അറസ്‌റ്റിലായിരുന്നു. അല്ലു അര്‍ജുന്‍റെ അറസ്‌റ്റിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സിനിമയ്‌ക്കകത്തും പുറത്തും ഉണ്ടായത്. താരത്തിന്‍റെ അറസ്‌റ്റില്‍ പ്രതികരിച്ച് നിരവധി സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.
'പുഷ്‌പ'യില്‍ അല്ലുവിന്‍റെ നായികയായി അഭിനയിച്ച രശ്‌മിക മന്ദാനയും വിഷയത്തില്‍ പ്രതികരിച്ചു. സംഭവത്തിൽ തന്‍റെ ഞെട്ടലും ദുഃഖവും താരം പ്രകടിപ്പിച്ചു. "ഇപ്പോൾ കാണുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... എല്ലാം ഒരാളുടെ മേൽ മാത്രം ആരോപിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്," -ഇപ്രകാരമാണ് രശ്‌മിക മന്ദാന എക്‌സില്‍ കുറിച്ചത്.
I can’t believe what I am seeing right now..
— Rashmika Mandanna (@iamRashmika) December 13, 2024
The incident that happened was an unfortunate and deeply saddening incident.
However, it is disheartening to see everything being blamed on a single individual. This situation is both unbelievable and heartbreaking.
സെലിബ്രെറ്റികള്‍ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ക്ക് അമിതമായ ശ്രദ്ധ നല്‍കുന്നതില്‍ നിരാശ പ്രകടിപ്പിച്ചാണ് തെലുഗു സൂപ്പര്‍ താരം നാനി രംഗത്തെത്തിയത്. സാധാരണ പൗരന്‍മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, മാധ്യമങ്ങളും സർക്കാർ അധികാരികളും സിനിമ താരങ്ങള്‍ ഉൾപ്പെടുന്ന കാര്യങ്ങളെ സമീപിക്കുന്ന രീതിയിലുള്ള പ്രകടമായ വ്യത്യാസം അദ്ദേഹം എടുത്തു പറയുകയും ചെയ്‌തു.
"സിനിമയിലെ ആളുകളുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്‍മാർക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ഒരു മെച്ചപ്പെട്ട സമൂഹത്തിൽ ജീവിക്കുമായിരുന്നു.
അതൊരു നിർഭാഗ്യകരമായ സംഭവമായിരുന്നു. ഹൃദയഭേദകമായിരുന്നു. നമ്മളെല്ലാവരും ദുരന്തത്തിൽ നിന്ന് പാഠം പഠിക്കുകയും ഇനി മുതൽ കൂടുതൽ ശ്രദ്ധാലു ആയിരിക്കുകയും വേണം. നമ്മളെല്ലാവരും ഇവിടെ തെറ്റുകാരാണ്. ഒരാൾ മാത്രം ഇതിന് ഉത്തരവാദിയല്ല." -ഇപ്രകാരമാണ് നാനി എക്‌സില്‍ കുറിച്ചത്.
I wish the kind of enthusiasm government authorities and media show in anything related to people from cinema was also there for the regular citizens. We would have lived in a better society. That was an unfortunate incident and it was heart breaking. We should all learn from the…
— Nani (@NameisNani) December 13, 2024
സുരക്ഷാ മുന്‍കരുതലുകള്‍ ഒരു നടന്‍റെ മാത്രം ഉത്തരവാദിത്വം ആണെന്ന് പറയാന്‍ കഴിയില്ലെന്ന് ബോളിവുഡ് താരം വരുണ്‍ ധവാനും പ്രതികരിച്ചു. താരത്തിന്‍റെ പുതിയ ചിത്രം ബേബി ജോണിന്‍റെ പ്രൊമോഷനിടെയായിരുന്നു പ്രതികരണം.
"സുരക്ഷാ മുന്‍കരുതലുകള്‍ ഒരു നടന്‍റെ മാത്രം ഉത്തരവാദിത്വം ആണെന്ന് പറയാന്‍ കഴിയില്ല. ചുറ്റും ഉള്ളവരെ നമ്മള്‍ക്ക് ബോധവത്‌ക്കരിക്കാം. എന്നാല്‍ കുറ്റം ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്ന സാഹചര്യം ഉണ്ടാകരുത്" -ഇപ്രകാരമായിരുന്നു വരുണ്‍ ധവാന്‍റെ പ്രതികരണം.
അല്ലു അര്‍ജുനെ അറസ്‌റ്റ് ചെയ്‌തത് അന്യായം ആണെന്നാണ് തെലുഗു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്‌ണ എക്‌സിലൂടെ പ്രതികരിച്ചിരിക്കുന്നത്. "അല്ലു അര്‍ജുനെ അറസ്‌റ്റ് ചെയ്‌തത് അന്യായമാണ്. ഇത് ശരിയല്ല. ഞങ്ങള്‍ എന്നും അല്ലു അര്‍ജുനൊപ്പം ഉണ്ടാകും." -നന്ദമുരി ബാലകൃഷ്‌ണ കുറിച്ചു.
ALLU ARJUN అరెస్టు చేయడం అన్యాయం ఇలా చేయడం కరెక్ట్ కాదు మేము @alluarjun కి మేము అండగా ఉంటాము ఎల్లప్పుడూ..
— Nandamuri Balakrishna (@BalayyaOfficial) December 13, 2024
@PawanKalyan @revanth_anumula @TelanganaDGP @TelanganaCMO
നടനും നിര്‍മ്മാതാവുമായ സുന്ദീപ് കിഷനും വിഷയത്തില്‍ പ്രതികരിച്ചു. "വലിയ ജനക്കൂട്ടത്തിനിടയില്‍ അകപ്പെട്ടുള്ള മരണത്തിന് ഒരു മനുഷ്യന്‍ മാത്രം എങ്ങനെ ഉത്തരവാദിയാകും? ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്." -സുന്ദീപ് കിഷന്‍ എക്‌സില്‍ കുറിച്ചു.
How can One Man be Held Responsible for an extremely unfortunate Crowd Event Gone Wrong,
— Sundeep Kishan (@sundeepkishan) December 13, 2024
Especially in a country that thrives on its Population & Celebratory Gatherings,
We need to learn from this & make sure it doesn repeat again rather than point blame
Love You Allu Arjun Anna
അതേസമയം തെറ്റ് സംഭവിച്ചാൽ അറസ്‌റ്റ് ചെയ്യണമെന്നാണ് നാനാ പടേക്കറുടെ പ്രതികരണം. "ഞാൻ കാരണമാണ് ഒരു സംഭവം നടന്നതെങ്കിൽ, എന്നെ അറസ്‌റ്റ് ചെയ്യണം. അല്ലു അർജുൻ ആണ് അതിന് ഉത്തരവാദിയെങ്കില്‍ അറസ്‌റ്റ് ന്യായീകരിക്കപ്പെടുന്നു." -ഇപ്രകാരമായിരുന്നു നാനാ പടേക്കര്‍ പ്രതികരിച്ചത്.